പുതിയ സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ. അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ മോഹൻലാൽ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. അനുപ് മേനോൻ, ടിനി ടോം എന്നിവരോടൊപ്പം നിൽക്കുന്ന ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.
തന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു. പ്രണയവും സംഗീതവും കടന്നുള്ള യാത്ര ആരംഭിക്കുന്നു. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോംഗ് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുന്നത്’.
‘തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്നത്’ എന്നാണ് പുതിയ ചിത്രത്തെ മോഹൻലാൽ വിശേഷിപ്പിച്ചത്. ടൈംലെസ് മൂവീസാണ് ചിത്രം നിർമിക്കുന്നത്. ഞങ്ങളുടെ യാത്രയുടെ ഭാഗമാകാൻ എല്ലാവരെയും ക്ഷണിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു.