ബലാഘട്ട്: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് വനിതാ നക്സലുകൾ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ബലാഘട്ടിലാണ് ഏറ്റുമുട്ടൽ നടന്നത്. സംസ്ഥാന പൊലീസിലെ നക്സൽ വിരുദ്ധ സേനയും പ്രാദേശിക പൊലീസും ചേർന്ന് നടത്തിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിലാണ് മൂന്ന് പേരെ വകവരുത്തിയത്.
ഛത്തീസ്ഗഡ് അതിർത്തിയിലുള്ള വനമേഖലയിലായിരുന്നു ഓപ്പറേഷൻ. ബുധനാഴ്ച പുലർച്ചെ ആരംഭിച്ച പരിശോധന ഇന്ന് വൈകിട്ടോടെയാണ് അവസാനിച്ചത്. ഗാർഹി പൊലീസ് സ്റ്റേഷൻ ഏരിയയിലുള്ള സുപ്ഖർ വനമേഖലയിലെ റോണ്ട ഫോറസ്റ്റ് ക്യാമ്പിന് സമീപമായിരുന്നു ഏറ്റുമുട്ടൽ.
കൊല്ലപ്പെട്ട നക്സലുകളുടെ കൈയിൽ നിന്ന് INSAS റൈഫിൾ, സെൽഫ്-ലോഡിംഗ് റൈഫിൾ, .303 റൈഫിൾ എന്നിവ കണ്ടെടുത്തു. മേഖലയിലെ മാവോയിസ്റ്റുകളെ പിടികൂടാൻ 12 പൊലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.















