ചാമ്പ്യൻസ് ട്രോഫിയിലെ പാകിസ്താന്റെ തോൽവിയെക്കാളും ഏറെ വൈറലായത് മത്സരത്തിൽ കിവീസ് താരമെടുത്ത ഒരു ക്യാച്ചാണ്. പാകിസ്താൻ താരം മുഹമ്മദ് റിസ്വാനെ പുറത്താക്കാൻ ഗ്ലെൻ ഫിലിപ്സ് എടുത്ത ക്യാച്ചാണ് ആരാധകരുടെയും സഹതാരങ്ങളുടെ കണ്ണ് തള്ളിച്ചത്. പോയിന്റിൽ നിന്നായിരുന്നു ഫിലിപ്സിന്റെ അത്യുഗ്രൻ ക്യാച്ച്.
വിൽ ഒറൂക്കിന്റെ പന്തിൽ റിസ്വാൻ സ്ക്വയർ കട്ടിന് ശ്രമിച്ചു. ഡീപ് പോയിന്റിൽ നിലയുറപ്പിച്ചിരുന്ന ഫിലിപ്സ് കണ്ണിമ ചിമ്മുന്നതിനിടെ ഇടത്തേക്ക് പറന്ന് ഇടംകൈ കൊണ്ട് പന്ത് കൈപിടിയിലൊതുക്കുകയായിരുന്നു. ഇതോടെ സ്റ്റേഡിയം നിശബ്ദമായി. താെട്ടുപിന്നാലെ സഹതാരങ്ങൾ ഓടിയെത്തി ഫിലിപ്സിനെ അഭിനന്ദിച്ചു.
14 പന്തിൽ 3 റൺസുമായി താരം റിസ്വാൻ കൂടാരം കയറി. നേരത്തെയും ഫിലിപ്സ് ഇത്തരത്തിലുള്ള ക്യാച്ചുകൾ എടുത്തിട്ടുണ്ട്. വീഡിയോ പെട്ടെന്ന് വൈറലായതോടെ കിവീസിന്റെ ജോണ്ടിയെന്നാണ് താരത്തെ സോഷ്യൽ മീഡിയ വാഴ്‌ത്തുന്നത്.
What a Catch 🤯😮🔥#Glennphillips #ChampionsTrophy #PAKvNZ https://t.co/sdbgJq9gxv pic.twitter.com/X2mGAX7ZhN
— sanskari sanjana devi (@SanskariD86812) February 19, 2025