ന്യൂഡൽഹി: ഡൽഹിയുടെ നാലാമത്തെയും രാജ്യത്തിന്റെ 18-ാമത്തെയും വനിതാ മുഖ്യമന്ത്രിയായി അധികാരമേറ്റ രേഖ ഗുപ്തയ്‌ക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രേഖ ഗുപ്തയ്‌ക്ക് അഭിനന്ദനങ്ങളെന്നും താഴെത്തട്ടിൽ നിന്ന് ഉയർന്നുവന്ന നേതാവാണെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
Congratulations to Smt. Rekha Gupta Ji on taking oath as Delhi’s Chief Minister. She has risen from the grassroots, being active in campus politics, state organisation, municipal administration and now MLA as well as Chief Minister. I am confident she will work for Delhi’s… pic.twitter.com/GEC9liURd9
— Narendra Modi (@narendramodi) February 20, 2025
“ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രേഖ ഗുപ്തയ്‌ക്ക് അഭിനന്ദനങ്ങൾ. വിദ്യാർത്ഥി രാഷ്‌ട്രീയത്തിൽ നിന്നും ഉയർന്നുവന്ന രേഖ ഗുപ്ത, സംസ്ഥാന തലത്തിലും മുനിസിപ്പൽ ഭരണത്തിലും സജീവമായി. ഇന്ന് എംഎൽഎയും മുഖ്യമന്ത്രിയുമായി. ഡൽഹിയുടെ വികസനത്തിനായി കരുത്തോടെ പ്രവർത്തിക്കുമെന്ന് ഉറപ്പുണ്ടെന്നും” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
ഡൽഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രേഖ ഗുപ്തയെ ആഭ്യന്തരമന്ത്രി അമിത് ഷായും അഭിനന്ദിച്ചു. വഞ്ചനയും വാഗ്ദാനലംഘനങ്ങളും ഡൽഹിയിലെ ജനങ്ങൾ മനസിലാക്കിയെന്നും സേവനത്തിന്റെയും വികസനത്തിന്റെയും പ്രതീകമായ ബിജെപിയെ ജനങ്ങൾ തെരഞ്ഞെടുത്തുവെന്നും അമിത് ഷാ എക്സിൽ കുറിച്ചു.
दिल्ली की जनता ने धोखे और वादाखिलाफी के राज को समाप्त कर सेवा और समर्पण की पर्याय भाजपा को चुना है।
आज नवगठित भाजपा सरकार में मुख्यमंत्री पद की शपथ लेने पर श्रीमति @gupta_rekha जी तथा अन्य सभी मंत्रियों को हार्दिक शुभकामनाएँ देता हूँ।प्रधानमंत्री श्री @narendramodi जी ने… pic.twitter.com/ccKu9ygMyW
— Amit Shah (@AmitShah) February 20, 2025
“ഡൽഹിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ എല്ലാ നേതാക്കൾക്കും അഭിനന്ദനങ്ങൾ. ഡൽഹിയിലെ പാവപ്പെട്ടവരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും ക്ഷേമത്തിനായി ഞങ്ങൾ പ്രവർത്തിക്കും. എൻഡിഎ സർക്കാർ ഡൽഹിയെ വൃത്തിയുള്ളതും മനോഹരവും സമ്പന്നവുമാക്കും. ലോകത്തിലെ ഏറ്റവും മികച്ച തലസ്ഥാനമാക്കി ഡൽഹിയെ മാറ്റുമെന്നും” അമിത് ഷാ പറഞ്ഞു.