ആരാധകരെയും സഹപ്രവർത്തകരെയും ഏറെ ഞെട്ടിപ്പിച്ച വിവാഹമോചനമായിരുന്നു സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് കുമാറിന്റെയും ഗായിക സൈന്ധവിയുടെയും. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ബാല്യകാല സുഹൃത്തുകൂടിയായ സൈന്ധവിയെ ജിവി പ്രകാശ് വിവാഹം ചെയ്തത്. നടി ദിവ്യാഭാരതിയുമായി ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് ജിവിയുടെ ബന്ധത്തിൽ വിള്ളലുകൾ വന്നതെന്നായിരുന്നു വ്യാപക ആരോപണം. നടിയുമായുള്ള പ്രണയമാണ് വിവാഹമോചനത്തിൽ കലാശിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതോടെ നടിക്കെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങളുമുണ്ടായി.
എന്നാൽ ആരോപണങ്ങൾ തള്ളിക്കളയുകയാണ് നടി ദിവ്യഭാരതിയും ജിവി പ്രകാശ് കുമാറും. സൗഹൃദത്തിനപ്പുറം മറ്റൊരു ബന്ധവും ഞങ്ങൾ തമ്മിലില്ല. കുറച്ചു സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു എന്നതിനപ്പുറം യാതൊരു അടുപ്പവും അദ്ദേഹവുമായില്ല. ആരോപണങ്ങൾ എന്നെ ഏറെ വേദനിപ്പിച്ചു. കിങ്സ്റ്റൺ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് ഇവരുടെ പ്രതികരണം.
വിവാഹമോചനത്തിന് ശേഷം സൈന്ധവിയും ജിവി പ്രകാശും ഒരുമിച്ച പരിപാടി അവതരിപ്പിച്ചപ്പോൾ ഞാൻ കരുതി സൈബർ ആക്രമണം കുറയുമെന്ന് എന്നാൽ ഇരട്ടിയായി. എന്തിനാണ് അവരുടെ ബന്ധം നശിപ്പിച്ചത്? അവർ എത്ര നല്ല ദമ്പതികളായിരുന്നുവെന്നോ? തുടങ്ങിയ മെസേജുകൾ വന്നു. മിക്കതും സ്ത്രീകളുടേതായിരുന്നു. ഇതെല്ലാം ഞാൻ പ്രകാശിന് അയച്ചു കൊടുത്തു,. വിട്ടുകളയാനാണ് അദ്ദേഹം പറഞ്ഞത്.—- ദിവ്യ ഭാരതി പറഞ്ഞു. ഞങ്ങൾ ഡേറ്റിംഗിലാണെന്ന് ആളുകൾ പ്രചരിപ്പിച്ചു. എന്നാൽ അങ്ങനെ യാതൊരു ബന്ധവും എനിക്ക് ദിവ്യ ഭാരതിയുമായി ഇല്ലെന്ന് ജിവി പ്രകാശും വ്യക്തമാക്കി. 2021ൽ പുറത്തിറങ്ങിയ ബാച്ചിലർ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒരുമിക്കുന്നത്.