തോല്‍വിയോടെയാണ് പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് തുടക്കമിട്ടത്. 60 റണ്‍സിന് ന്യൂസിലന്‍ഡാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്. മറ്റൊരു തിരിച്ചടി കൂടി പാകിസ്താന് ആ മത്സരത്തിലുണ്ടായി. ഫോമിലായിരുന്ന ഓപ്പണര്‍ ഫഖര്‍ സമാന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമായതിനാല്‍ താരം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പുറത്ത് പരിക്കേറ്റത്. ഗ്രൗണ്ട് വിട്ട താരം ഇന്നിംഗ്സിന്റെ അവസാന സമയത്താണ് ഫീൾഡിന് ഇറങ്ങുന്നത്. അതേസമയം ഓപ്പണറായിരുന്നെങ്കിലും നാലാമതാണ് താരം ബാറ്റിംഗിന് ഇറങ്ങിയത്. ഫഖർ സമാൻ ബാറ്റിംഗിലുടനീളം വേദനയിൽ ബുദ്ധിമുട്ടുന്നതും ഫിസിയോയുടെ സഹായം തേടുന്നതും കാണാമായിരുന്നു.
41 പന്തിൽ നിന്ന് 24 റൺസ് മാത്രമാണ് താരത്തിന് എടുക്കാൻ സാധിച്ചത്. മൈക്കിൾ ബ്രേസ്വലാണ് ഫഖർ സമാനെ പുറത്താക്കിയത്. ഇതിന് പിന്നാലെ ഡ്രസിംഗ് റൂമിലേക്ക് പോകുന്ന താരത്തിന്റെ വീഡിയോ ഐസിസി പുറത്തുവിട്ടു. ഇതിന് ശേഷം ഡ്രസിംഗ് റൂമിലെ കസേരയിലിരുന്ന് പൊട്ടിക്കരയുന്ന താരത്തെ ഷഹീന്‍ ഷാ അഫ്രീദിയാണ് ആശ്വസിപ്പിക്കുന്നത്. ഫഖർ സമാൻ മുഖം പൊത്തി പൊട്ടിക്കരയുന്നതാണ് ദൃശ്യങ്ങൾ. അതേസമയം ഫഖർ സമാന് പകരം ഇമാം ഉൾ ഹഖിനെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തി.
“>
Leave a Comment