ഒലിവ് റിഡ്ലി കടലാമകളുടെ അപൂർവ ‘അരിബാഡ’ പ്രതിഭാസത്തിന് സാക്ഷിയായി ഒഡീഷ കടൽത്തീരം. പ്രജനനകാലത്ത് കൂടൊരുക്കി മുട്ടയിട്ട് അടയിരിക്കാനായി മൂന്ന് ലക്ഷത്തിലധികം കടലാമകളാണ് തീരമണഞ്ഞത്. ഈ വർഷം പകൽ സമയത്ത് ആമകൾ തീരത്തെത്തിയതിനാൽ കണ്ടുനിന്നവർക്ക് ഇതൊരു അത്ഭുതക്കാഴ്ചയായി മാറി. തമിഴ്നാട് സർക്കാരിന്റെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വനം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന അഡീഷണൽ ചീഫ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥയുമായ പ്രിയ സാഹു, കടലാമകൾ കടൽത്തീരത്തേക്ക് എത്തുന്നതിന്റെ അതിശയകരമായ വീഡിയോ എക്‌സിൽ പങ്കുവച്ചു.
“ഒഡീഷയിൽ പ്രകൃതിയുടെ ഒരു കാഴ്ച അത്ഭുതപ്പെടുത്തുകയാണ്. അരിബാഡ എന്നറിയപ്പെടുന്ന വാർഷിക കൂട്ട കൂടുകെട്ടലിനായി ഏകദേശം 3 ലക്ഷം ഒലിവ് റിഡ്‌ലി കടലാമകൾ എത്തിയിട്ടുണ്ട്. അപൂർവമായ ഒരു സംഭവത്തിൽ, ഈ വർഷത്തെ കൂടുകെട്ടൽ പകൽ സമയത്താണ്. സമുദ്ര ആവാസവ്യവസ്ഥ നിലനിർത്തുന്നതിൽ ഈ ആമകൾ നിർണായക പങ്ക് വഹിക്കുന്നു, അവയുടെ തിരിച്ചുവരവ് ആരോഗ്യകരമായ ഒരു ആവാസ വ്യവസ്ഥയുടെ സൂചനയാണ്” സുപ്രിയ കുറിച്ചു.
A spectacle of nature is unfolding in Odisha. Around 3 lakh Olive Ridley turtles have arrived for their annual mass nesting, known as arribada. In a rare event, this year’s nesting is diurnal. These turtles play a crucial role in maintaining the marine ecosystem, and their return… pic.twitter.com/vcOrsOfTmW
— Supriya Sahu IAS (@supriyasahuias) February 19, 2025
ഇവർ പങ്കുവച്ച മറ്റൊരു വീഡിയോയിൽ ഒഡീഷയിലെ റുഷികുല്യ നദിയിൽ നിന്ന് ഏകദേശം 3,000 ഒലിവ് റിഡ്‌ലി കടലാമകൾ തീരമണയുന്നത് കാണാം. പോസ്റ്റ് ചെയ്ത് നിമിഷനേരത്തിനുള്ളിൽ വീഡിയോകൾ വൈറലായി മാറി. പകൽ സമയത്ത് അരിബാഡ അപൂർവ്വമാണെന്നും ഇത് തികച്ചും അതിശയകരമായ കാഴ്ചയാണെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെട്ടു.
Meanwhile in Rushikulya Odisha about 3000 turtles nesting
Spectacular !Video Bivash Pandav @wii_india pic.twitter.com/1R1rGRqTVf
— Supriya Sahu IAS (@supriyasahuias) February 20, 2025