മഞ്ജുവാര്യർ ഒരുപാട് മാറി പോയെന്നും പഴയകാര്യങ്ങളെല്ലാം മറന്നുവെന്നും പറഞ്ഞുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സംവിധായകനും നടനുമായ നാദിർഷ. മകളുടെ വിവാഹം ക്ഷണിക്കാൻ വിളിച്ചപ്പോൾ നടി മോശമായി പെരുമാറിയെന്ന് നാദിർഷ പറഞ്ഞതായി ചില യുട്യൂബ് ചാനലുകൾ പ്രചരിപ്പിക്കുകയും പോസ്റ്ററുകൾ ഇറക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടൻ വ്യാജവാർത്തയിൽ പ്രതികരിച്ചത്.
“ഇത് ഞാനും മഞ്ജുവാര്യരും അറിയാത്ത കാര്യങ്ങളാണല്ലോ മഞ്ഞപത്രങ്ങളേ…ഏതായാലും റീച്ച് കിട്ടാൻ എന്ത് തറവേലയും കാട്ടുന്ന നിങ്ങൾക്ക് എന്റെ നടുവിരൽ നമസ്ക്കാരം എന്നാണ് നടൻ കുറിച്ചത്”. “മഞ്ജുവാര്യർ ഒരുപാട് മാറി പോയി. പഴയകാര്യങ്ങളെല്ലാം മറന്നു. ഞാൻ ഫോൺ വിളിച്ചപ്പോൾ എന്നോട് പ്രതികരിച്ച രീതി വിഷമിപ്പിച്ചു നാദിർഷ”—എന്നാണ് പ്രചരിച്ച പോസ്റ്ററിലെ വാചകങ്ങൾ. മഞ്ജുവിന്റെ മുൻ ഭർത്താവായ നടൻ ദിലീപിന്റെ ഉറ്റ സുഹൃത്താണ് നാദിർഷ. കുറച്ചുനാൾ മുൻപായിരുന്നു നാദിർഷയുടെ മകളുടെ വിവാഹം കഴിഞ്ഞത്.















