ലക്നൗ: മഹാകുംഭമേളയിലൂടെ സംസ്ഥാനത്തെ സമ്പദ്ഘടന മൂന്ന് ലക്ഷം കോടിയുടെ വളർച്ച കൈവരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഉത്തർപ്രദേശ് നിയമസഭയിൽ സമാജ് വാദി പാർട്ടി എംഎൽഎ രാഗിണി സോൻകർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എട്ട് വർഷത്തിനിടെ സംസ്ഥാനത്ത് എട്ട് കോടിയിലധികം പാവപ്പെട്ടവരെ ദാരിദ്ര്യരേഖയിൽ നിന്ന് മോചിപ്പിച്ചെന്നും യുപി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ നിരവധി വികസനപ്രവർത്തനങ്ങൾ യുപിയിൽ ചെയ്യാൻ കഴിഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടെ രാജ്യത്തെ 25 കോടി പേരെയാണ് ദാരിദ്ര്യരേഖയ്‌ക്ക് മുകളിലെത്തിച്ചത്. ആറ് കോടിയാളുകളെ പൂർണമായും ദാരിദ്ര്യമുക്തരാക്കി. എല്ലാ സെക്ടറുകളിലും മാറ്റങ്ങൾ വരുന്നുവെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.
യുപിയുടെ സാധ്യതകൾ എന്താണെന്ന് രാജ്യവും ലോകവും കണ്ടുകൊണ്ടിരിക്കുകയാണ്. മഹാകുംഭമേളയോടനുബന്ധിച്ച് യുപി സർക്കാർ ചെയ്യുന്നതെല്ലാം രാജ്യം കണ്ടുകഴിഞ്ഞു. യുപിയുടെ സമ്പദ്ഘടനയ്‌ക്ക് മൂന്ന് ലക്ഷം കോടിയുടെ വളർച്ചയാണ് മഹാകുംഭമേള നേടിത്തരുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.















