പിന്നെയെന്തിനാണ് സർ മന്ത്രിക്കസേര?!! ദൈവത്തിന് പോലും ബെം​ഗളൂരുവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ; പരാമർശം വിവാദത്തിൽ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പിന്നെയെന്തിനാണ് സർ മന്ത്രിക്കസേര?!! ദൈവത്തിന് പോലും ബെം​ഗളൂരുവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ; പരാമർശം വിവാദത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 06:19 pm IST
FacebookTwitterWhatsAppTelegram

“ബെം​ഗളൂരുവിനെ മാറ്റാൻ ദൈവത്തിന് പോലുമാകില്ല..” കഴിഞ്ഞ ദിവസം ഡി.കെ ശിവകുമാർ പറഞ്ഞ ഈ വാക്കുകൾ കർണാടകയിലെമ്പാടും വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ദൈവിക ഇടപെടൽ ഉണ്ടായാൽ പോലും ബെംഗളൂരുവിലെ പ്രശ്നങ്ങൾ ഒറ്റരാത്രികൊണ്ട് പരിഹരിക്കാനാവില്ലെന്നായിരുന്നു ശിവകുമാറിന്റെ വാക്കുകൾ. ​എക്കാലത്തെയും ബെംഗളൂരുവിലെ പ്രശ്നങ്ങളായ ട്രാഫിക് പ്രോബ്ലവും അടിസ്ഥാനസൗകര്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു ഉപമുഖ്യമന്ത്രിയുടെ പരാമർശം.

രണ്ടോ മൂന്നോ വർഷം കൊണ്ട് ബെം​ഗളൂരുവിനെ മാറ്റാൻ കഴിയില്ല. ദൈവത്തിന് പോലും അതിന് സാധിക്കില്ല. കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയാൽ മാത്രമേ അത് സാധ്യമാകൂ. – എന്നായിരുന്നു കോൺ​ഗ്രസ് നേതാവ് പറഞ്ഞത്. റോഡ് നിർമ്മാണത്തെക്കുറിച്ചുള്ള വർക്ക്‌ഷോപ്പ് ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു ഭരണകർത്താവിന്റെ പരാമർശം.

അടിസ്ഥാന സൗകര്യ പദ്ധതികൾ പലതും പ്രഖ്യാപിച്ചെങ്കിലും, നടപ്പിലാക്കൽ തീർത്തും മന്ദഗതിയിലാണെന്ന വിമർശനം കർണാടക സർക്കാരിനെതിരെ ഉയർന്നിരുന്നു. ഗതാഗത സൗകര്യങ്ങളിലെ പോരായ്മകൾ, അപര്യാപ്തമായ പൊതുഗതാഗതം സംവിധാനം, എങ്ങുമെത്താത്ത മെട്രോ വികസനം എന്നിവയെക്കുറിച്ച് ബെംഗളൂരു നിവാസികൾ ആശങ്കകൾ ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കർണാടക ഉപമുഖ്യമന്ത്രി ന്യായീകരണവുമായി എത്തിയത്.

മുഖ്യമന്ത്രിയുടെ വാക്കുകളെ സാമ്പത്തിക വിദ​ഗ്ധനായ മോഹൻദാസ് പായ് ചോദ്യം ചെയ്തു. മിസ്റ്റർ ഡി.കെ ശിവകുമാർ, നിങ്ങൾ മന്ത്രിപദത്തിലെത്തിയിട്ട് രണ്ട് വർഷം കഴിഞ്ഞു, മന്ത്രിയെന്ന നിലയിൽ നിങ്ങളെ ഇരുകയ്യും നീട്ടിയാണ് ഞങ്ങൾ സ്വീകരിച്ചത്. എന്നാൽ ഞങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണമാവുക മാത്രമാണുണ്ടായതെന്നും പായ് എക്സിൽ കുറിച്ചു.

കർണാടക ഉപമുഖ്യമന്ത്രിയുടെ പ്രസ്താവനയെ ബിജെപി നേതൃത്വവും അപലപിച്ചു. ‘ബ്രാൻഡ് ബെം​ഗളൂരു’ എന്ന ആശയം നടപ്പിലാക്കുമെന്ന് അവകാശപ്പെട്ട വ്യക്തിയുടെ ഭാ​ഗത്തുനിന്നു തന്നെ ഇത്തരമൊരു പരാമർശമുണ്ടായത് തീർത്തും നിർഭാഗ്യകരമാണെന്ന് ബിജെപി നേതാവ് മോഹൻ കൃഷ്ണ ചൂണ്ടിക്കാട്ടി. ജനങ്ങളെ സേവിക്കാൻ ദൈവം അവസരം നൽകി. എന്നാൽ വികസനപ്രവർത്തനങ്ങളൊഴികെ മറ്റ് പ്രവൃത്തികളിൽ മതിമറന്ന സർക്കാരാണ് കർണാടക ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Tags: dk shivakumarbengaluruFEATURED2
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies