കഴിഞ്ഞ വർഷമായിരുന്നു നടൻ റിയാസ് ഖാന്റെയും നടി ഉമയുടെയും മകനും നടനുമായ ഷാരിഖിന്റെ വിവാഹം. പ്രണയിനി മരിയ ജെനിഫറിനെയാണ് അദ്ദേഹം വിവാഹം കഴിച്ചത്. ഇപ്പോൾ ഒരു സന്തോഷ വാർത്ത പങ്കിടുകയാണ് താര പുത്രൻ. ഷാരിഖ് അച്ഛനും റിയാസ് ഒരു അപ്പുനുമാകാൻ പോകുന്നു എന്നതാണ് സന്തോഷ വാർത്ത. ഷാരിഖും ഭാര്യ ജെനിഫറും ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിലൂടെയാണ് ഗർഭിണിയാണെന്ന കാര്യം വെളിപ്പെടുത്തിയത്.
ഞങ്ങളുടെ പ്രണയകഥയ്‌ക്ക് പുതിയൊരു അദ്ധ്യായം കൂടി ലഭിച്ചു,’ എന്നാണ് അവർ വീഡിയോക്ക് നൽകിയ കാപ്ഷൻ. നിരവധിപേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. റിയാസ് ഖാൻ ഒരു അപ്പുപ്പനാകാൻ പോകുന്നത് വിശ്വസിക്കാനാകുന്നില്ലെന്നാണ് ആരാധകരുടെ കമന്റുകൾ. ബാലേട്ടന്റെ ഭദ്രൻ ഇനി മുത്തച്ഛൻ തുടങ്ങിയ കമന്റുകളും മലയാളികൾ പങ്കിട്ടു.
റിയാസ് ഖാന്റെയും ഉമയുടെയും മൂത്ത മകനാണ് ഷാരിഖ്. ജെനിഫറിന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. ആദ്യ ബന്ധത്തിൽ ഇവർക്കൊരു പെൺകുട്ടിയുമുണ്ട്. വിവാഹ ശേഷമാണ് ഇക്കാര്യം ഇവർ വെളിപ്പെടുത്തിയത്. എന്നാൽ ഇരുവർക്കെതിരെയും ചിലർ വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ റിയാസും കുടുംബവും ഇതെല്ലാം തള്ളിക്കളയുകയായിരുന്നു.
View this post on Instagram
“>