ന്യൂഡൽഹി: പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഇന്ത്യൻ എക്‌സ്പ്രസ് ജോർജ് സോറസിൽ നിന്നും പണം കൈപ്പറ്റി രാജ്യവിരുദ്ധ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതായി വെളിപ്പെടുത്തൽ. ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് നിർണ്ണായക വിവരങ്ങൾ പുറത്ത് വിട്ടത്.
യുഎസ്എഐഡിയുടെ ധനകാര്യ, നിക്ഷേപ ശൃംഖലയുടെ ഭാഗമായ ഒമിദ്യാർ നെറ്റ്‌വർക്ക് വഴിയാണ് ഇന്ത്യൻ എക്സ്പ്രസിന് പണം ലഭിച്ചത്. സോറസിന്റെ ഓപ്പൺ സൊസൈറ്റിയിൽ നിന്നും ഒമിദ്യാർ നെറ്റ്‌വർക്കിലേക്ക് കോടിക്കണക്കിന് ഡോളറാണ് ഒഴുകുന്നത്. രണ്ട് സംഘടനകളുടെയും വെബ്സൈറ്റിൽ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പണത്തെ കുറിച്ചുള്ള വിശദാംശങ്ങളുണ്ട്.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുക, രാഷ്‌ട്രീയ അസ്വസ്ഥത സൃഷ്ടിക്കുക, സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്ക് ഇന്ധനം നൽകുക, അരാജകത്വം വ്യാപിപ്പിക്കുക തുടങ്ങി ഭരണമാറ്റം വരെയാണ് ഇവരുടെ ആത്യന്തിക ലക്ഷ്യം.
ഇന്ത്യൻ എക്സ്പ്രസ് 2024 ഓഗസ്റ്റ് 12 ന് ചെന്നൈയിൽ നടത്തിയ പരിപാടിക്കും ഈ വർഷം ജനുവരിയിൽ ഡൽഹിയിൽ നടത്തിയ പരിപാടിയുടെയും മുഖ്യ സ്പോൺസർ ഒമിദ്യാർ നെറ്റ്‍വർക്കാണ്. കൂടാതെ തെറ്റിദ്ധരിപ്പിക്കുന്ന ലേഖനത്തിന്റെ രചയിതാവായ ജയ് മസൂംദാർ അംഗമായ ഇന്റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റിനും (ഐസിഐജെ) ഇവരുടെ ഫണ്ട് എത്തുന്നുണ്ട്. ഇന്ത്യൻ എക്സ്പ്രസ് പോലുള്ള പത്രം വിശ്വാസ്യത തന്നെ പൊതുമദ്ധ്യത്തിൽ ചോദ്യം ചെയ്യപ്പെടുകയാണെന്നും അമിത് മാളവ്യ തുറന്നടിച്ചു.















