ഇന്ത്യൻ താരം ജസ്പ്രീത് ബുമ്രയുടെ ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശനും ബംഗ്ലാദേശ് ക്രിക്കറ്റ് താരം മെഹിദി ഹസനും തമ്മിലുള്ള രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ മീഡിയയിൽ വൈറലായി. ഇന്ത്യയുടെ സ്റ്റാർ പ്ലേയർ പേസർ ജസ്പ്രീത് ബുമ്രയെകുറിച്ചായിരുന്നു ഇരുവരുടെയും സംഭാഷണം.
ബുമ്ര വളരെ വ്യത്യസ്തനായ ബൗളറാണെന്നും അപകടകാരിയാണെന്നുമായിരുന്നു ബംഗ്ലാദേശ് താരത്തിന്റെ അഭിപ്രായം. എന്നാൽ താരം ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ദുബായിലേക്ക് വന്നിട്ടില്ലെന്ന് സഞ്ജന പറഞ്ഞു. അത് തനിക്കറിയാമെന്നും അതിനാൽ ടീം വളരെ സന്തോഷത്തിലാണെന്നുമായിരുന്നു മെഹിദിയുടെ തമാശ കലർന്ന മറുപടി. പിന്നാലെ താരത്തിന്റെ സുഖാന്വേഷണവും. ബുമ്ര സുഖംപ്രാപിച്ചുവെന്നും ഇപ്പോൾ എൻസിഎയിൽ പരിശീലനത്തിലാണെന്നും സഞ്ജന മറുപടി നൽകി
That OOF for bumrah . pic.twitter.com/CLg7jlTyQD
— onlyy rndom thngss (@sahilmemon23) February 19, 2025
ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി പുറത്തുവിട്ട ക്ലിപ്പിലാണ് ഇരുവർക്കുമിടയിൽ ബുമ്ര ചർച്ചാ വിഷയമായത്. ബോർഡർ ഗാവസ്‌കർ പരമ്പരയിലെ അവസാന ടെസ്റ്റിനിടെയാണ് താരത്തിന് നടുവിന് പരിക്കേറ്റത്. പരിക്കിനെ തുടർന്ന് ബുംറയെ ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതേസമയം ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യമത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ ആറുവിക്കറ്റിന് ജയിച്ചു.