കൊച്ചി: ഫോർട്ട് കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് വിദേശ വനിതക്ക് പരിക്ക്. അമേരിക്കയിൽ നിന്നെത്തിയ 55 കാരി ഓർലിനാണ് കുഴിയിൽ തടഞ്ഞുവീണത്. അപകടത്തിൽ ഓർലിന്റെ തലയ്‌ക്ക് പരിക്കേറ്റു. അപകടമുണ്ടായിട്ടും അധികാരികൾ കുഴിയടയ്‌ക്കാൻ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഫോർട്ട് കൊച്ചി ബീച്ചിലേക്കുള്ള പ്രവേശന കവാടത്തിന് സമീപമാണ് സംഭവം. ഈ ഭാഗത്ത് നടന്നുപോകവേ റോഡിലെ ഗട്ടറിൽത്തട്ടി വീഴുകയായിരുന്നു. വീഴ്‌ചയിൽ തലയ്‌ക്ക് പരിക്കേറ്റ ഓർലിനെ കൂടെയുണ്ടായിരിക്കുന്നവർ ചേർന്ന് ഫോർട്ട് കൊച്ചിയിലെ താലൂക്ക് ആശുപത്രയിൽ എത്തിച്ച് ചികിത്സ നൽകി. പരിക്ക് ഗുരുതരമല്ല.















