ജനം ടിവി എംഡിയും വ്യവസായിയുമായ ചെങ്കൽ എസ്. രാജശേഖരൻ നായർക്ക് കരിക്കകത്തമ്മ പുരസ്കാരം. കരിക്കകം ചാമുണ്ഡിക്ഷേത്ര ട്രസ്റ്റിന്റെ ഈ വർഷത്തെ പുരസ്കാരത്തിനാണ് ചെങ്കൽ എസ്. രാജശേഖരൻ നായർ അർഹനായത്.
50,001 രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ് അവാർഡ്. സാമൂഹികപ്രവർത്തനങ്ങൾക്കുള്ള സമഗ്രസംഭാവനയ്ക്കാണ് പുരസ്കാരം. ഏപ്രിൽ മൂന്നിന് ക്ഷേത്രത്തിൽ വച്ചുനടക്കുന്ന ചടങ്ങിൽ പുരസ്കാരം വിതരണം ചെയ്യും.
ഇസ്രോ ചെയർമാനായിരുന്ന എസ്. സോമനാഥ്, സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരി, അശ്വതി തിരുനാൾ ഗൗരി ലക്ഷ്ഷ്മി ബായി, സ്വാമി ചിദാനന്ദപുരി എന്നിവർ മുൻ വർഷങ്ങളിൽ കരിക്കകത്തമ്മ പുരസ്കാരത്തിന് അർഹരായിട്ടുണ്ട്.















