ബാലതാരമായി എത്തി മലയാളികളുടെ ഇഷ്ടം കവർന്ന നടിയാണ് നയൻതാര ചക്രവർത്തി. കിലുക്കം കിലു കിലുക്കം എന്ന ചിത്രത്തിലൂടെ മൂന്നാം വയസിലാണ് നയൻതാര അഭിനയ അരങ്ങേറ്റം നടത്തുന്നത്. നിലവിൽ ഒരു മാഗസീന് വേണ്ടി നടത്തിയ ഗ്ലാമറസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സാരി ലുക്കിലുള്ള ചിത്രങ്ങൾ പെട്ടെന്ന് വൈറലായി.
അരുണാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. സിനിമയിൽ നിന്ന് പഠനത്തിന് വേണ്ടി ഇടവേളയെടുത്തിരിക്കുകയായിരുന്നു നടി. എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളജിൽ ബി എ മാസ് കമ്മ്യൂണിക്കേഷൻ – ജേർണലിസമാണ് അവർ പഠിച്ചത്. സിനിമയിൽ നായികയായി ശക്തമായ ഒരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് നയൻതാര.
ചെസ്, നോട്ട് ബുക്ക്, അതിശയൻ, കനക സിംഹാസനം, കങ്കാരു, നോവൽ, ട്വന്റി20, ഈ പട്ടണത്തിൽ ഭൂതം, ട്രിവാൻഡ്രം ലോഡ്ജ് എന്നിവയാണ് നയൻതാരയുടെ ശ്രദ്ധേയ ചിത്രങ്ങൾ. 30ലേറെ ചിത്രങ്ങൾ നയൻതാര അഭിനയിച്ചിട്ടുണ്ട്. 2016ൽ പുറത്തിറങ്ങിയ മറുപടി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ഇവരെ കണ്ടത്.
View this post on Instagram
“>