പാലക്കാട്: അമ്മയെ മകൻ തലയ്‌ക്കടിച്ച് കൊന്നു. അട്ടപ്പാടി അരളിക്കോണത്താണ് അതിക്രൂരമായ കൊലപാതകം നടന്നത്. അരളിക്കോണം ഊരിലെ രേഷി (55) ആണ് കൊല്ലപ്പെട്ടത്. മകൻ രഘു (30) ഹോളോബ്രിക്സ് കൊണ്ട് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്‌ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. രഘുവിനെ പുതൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്നും ചികിത്സയിൽ കഴിയുന്നയാളാണെന്നും പൊലീസ് അറിയിച്ചു. കോട്ടത്തറ ആശുപത്രിയിലുള്ള രേഷിയുടെ മൃതദേഹം അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റും.















