തിരുവനന്തപുരം: കോൺഗ്രസ് വിട്ടാലും ശശി തരൂർ അനാഥമാകില്ലെന്നു മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്ക് പ്രസ്താവിച്ചു.ശശി തരൂർ ഇത്രയും കാലം കോൺഗ്രസിൽ തുടർന്നത് അത്ഭുതമെന്നും തോമസ് ഐസക്ക് പറഞ്ഞു.
“ശശി തരൂർ നിലപാട് വ്യക്തമാക്കട്ടെ,തരൂരിനെ സി പി ഐ എമ്മിലേക്ക് സ്വീകരിക്കുന്നതിൽ തടസ്സമില്ല കോൺഗ്രസിൽ നിന്ന് പലരെയും സി പി ഐ എം സ്വീകരിച്ചിട്ടുണ്ട്” തോമസ് ഐസക് പറഞ്ഞു.
കോണ്‍ഗ്രസിന് തന്‍റെ സേവനം ആവശ്യമില്ലെങ്കില്‍ മറ്റ് വഴികളുണ്ടെന്നാണ് ‘ദി ഇന്ത്യൻ എക്സ്പ്രസി’ന് നൽകിയ അഭിമുഖത്തിൽ ശശി തരൂര്‍ പറഞ്ഞത്. സ്വതന്ത്രമായി അഭിപ്രായം പറയാനുളള തന്റെ അവകാശത്തെ ജനം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നാല് തവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത് എന്നും ശശി തരൂർ പറഞ്ഞിരുന്നു.















