ആലപ്പുഴ : കുടുംബ സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ സഹോദരനെ കൊലപ്പെടുത്തി യുവാവ്. ചെങ്ങന്നൂരിലാണ് സംഭവം. തിട്ടമേൽ ഉഴത്തിൽ ചക്രപാണിയിൽ വീട്ടിൽ പ്രസന്നൻ (47) ആണ് കൊല്ലപ്പെട്ടത്.അനുജൻ പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്.
ഞായറാഴ്ച പുലർച്ചെ 3 മണിയോടെയായിരുന്നു സംഭവം. ഇരുവരും ഒരുമിച്ച് മദ്യപിച്ച് വഴക്ക് ഉണ്ടാക്കാറുള്ളതായി അയൽവാസികൾ പറയുന്നു. മരിച്ച പ്രസന്നൻ അവിവാഹിതനാണ്.















