കഴിഞ്ഞ ദിവസമാണ് ദുബായിയിൽ പാകിസ്താനെ തകർത്ത് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ രണ്ടാം ജയം നേടിയത്. ഇതിനിടെ മറ്റൊരു വാർത്തയാണ് മഹാരാഷ്‌ട്രയിലെ മൽവാനിൽ നിന്ന് വരുന്നത്. മത്സരത്തിനിടെ ഇന്ത്യൻ നായകൻ രോഹിത് ശർമയുടെ വിക്കറ്റ് വീണപ്പോൾ മാൽവാനിലെ ആക്രിക്കടയുടമ പാകിസ്താന് സിന്ദാബാദ് വിളിക്കുകയും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം രണ്ടുപേരാണ് ഇന്ത്യവിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയത്. ഇവരെ പ്രാദേശിക നിവാസികൾ പിടികൂടുകയും പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. ഇരുവരും ബംഗ്ലാദേശി സ്വദേശികളാണ്. മാൽവാനിലെ വൈരി അദ്വാനിൽ താമസിക്കുന്ന സ്ക്രാപ്പ് വ്യാപാരിയും കുടുംബവുമാണ് പാകിസ്താൻ സിന്ദാബാദും ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കിയത്.
ഇതിന് പിന്നാലെ പ്രദേശത്ത് ശിവസേന പ്രവർത്തകരുടെ പ്രതിഷേധ റാലിയും മാർച്ചും നടന്നു. ഇവർ സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പൊലീസും മാൽവാൻ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരും ചേർന്ന് പ്രദേശവാസികളുടെ സാന്നിദ്ധ്യത്തിൽ ജെസിബിയുടെ സഹായത്തോടെ വൈരിയിലെ സ്ക്രാപ്പ് ഡീലറുടെ ഷെഡ്, സ്ക്രാപ്പ് മെറ്റീരിയലുകൾ, രണ്ട് കാറുകൾ എന്നിവ പൊളിച്ചുമാറ്റുകയായിരുന്നു.
मालवणात एक मुसलमान परप्रांतीय भंगार व्यवसायिक यानी काल भारत पाकिस्तान मॅच नंतर भारत विरोधी घोषणा दिल्या.
कारवाई म्हणून आम्ही या परप्रांतीय हरामखोराला जिल्ह्यातून हाकलून देणारच पण त्या अगोदर तात्काळ त्याचा भंगार व्यवसाय उध्वस्त करून टाकला.
मालवण नगर परिषद प्रशासन आणि पोलीस… pic.twitter.com/LK1yDPuLa6— Nilesh N Rane (@meNeeleshNRane) February 24, 2025