തിരുവനന്തപുരം: സാറേ ഞാൻ ആറുപേരെ കൊന്നു കൊന്നു…! വെഞ്ഞാറമൂട് സ്റ്റേഷനിലെത്തിയ എആർ അഫാൻ എന്ന 23-കാരൻ പൊലീസിനോട് കൂട്ടക്കൊലയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ. വെളിപ്പെടുത്തൽ കേട്ട പൊലീസുകാർക്ക് ഞെട്ടൽ മാറാൻ നിമിഷങ്ങളെടുത്തു. മൂന്നു വീടുകളിലായി ആറുപേരെയാണ് കൊലപ്പെടുത്താൻ ഇയാൾ ശ്രമിച്ചത്.
ഇതിൽ മാതാവും കാൻസർ രോഗിയുമായ ഷമീന മാത്രമാണ് രക്ഷപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലുള്ളത്. വിഷം കഴിഞ്ഞെന്ന് പറഞ്ഞ പ്രതിയെ പൊലീസ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സഹോദരൻ, മാതാവ്, മുത്തശ്ശി,പെൺ സുഹൃത്ത്, അമ്മാവൻ ഭാര്യ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്.
9-ാം ക്ലാസുകാരനായ അനിയൻ അഫ്സാനെ പുറത്തുകൊണ്ടുപോയി ഭക്ഷണം വാങ്ങി നൽകിയിരുന്നു പ്രതി. അതിന് ശേഷം പാങ്ങോട് പോയി പിതാവിന്റെ മാതാവായ സൽമാ ബീവിയെ തലയ്‌ക്ക് അടിച്ച് കൊലപ്പെടുത്തിയത്. പെൺസുഹൃത്ത് ഫർഷാന, വാപ്പയുടെ സഹോദരൻ ലത്തീഫ്, ലതീഫിന്റെ ഭാര്യ ഷാഹിദ എന്നിവരെയാണ് അഫാൻ കൊന്നത്.പിതാവിന്റെ കൂടെ വിദേശത്തായിരുന്നു പ്രതി. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയി തിരിച്ചു വന്നതാണ്. വിദേശത്തെ സ്പെയർപാർട്സ് കട പൊളിഞ്ഞ വലിയ സാമ്പത്തിക ബാധ്യതയാണ് പ്രതി കൂട്ടക്കുരുതിക്ക് കാരണമായി പറയുന്നത്.















