ഓടിയെത്തിയ കുട്ടി ആരാധികയെ കയ്യിലെടുത്ത് നടൻ സൂര്യ. സൂര്യയും കുടുംബവും നടത്തുന്ന വിദ്യാഭ്യാസ ട്രസ്റ്റായ അഗരം ഫൗണ്ടേഷന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് കുട്ടി ആരാധികയെ സൂര്യ കണ്ടുമുട്ടിയത്. കുട്ടിയെ കണ്ടതോടെ സൂര്യ ഒക്കത്തെടുക്കുകയും സംസാരിക്കയും ചെയ്തു. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
കുഞ്ഞിന്റെ അമ്മയാണ് വീഡിയോ പകർത്തിയത്. ഐ ലവ് യു എന്ന് സൂര്യയോട് പറയാൻ അമ്മ കുട്ടിയോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. ചിരിച്ചുകൊണ്ട് സൂര്യയെ തന്നെ നോക്കി താരത്തിന്റെ കയ്യിലിരിക്കുകയാണ് കുട്ടി. ഒടുവിൽ ഐ ലവ് യു ഡിയറെന്നും ദൈവം നിന്നെ അനുഗ്രഹിക്കട്ടെയെന്നും സൂര്യ പറഞ്ഞു. വീഡിയോ പുറത്തെത്തിയതിന് പിന്നാലെ നിമിഷങ്ങൾക്കകം വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. തിരക്കുകൾക്കിടയിലും ആ കൊച്ചുകുഞ്ഞിന് വേണ്ടി സമയം മാറ്റിവച്ച താരത്തെ പ്രശംസിക്കുകയാണ് ആരാധകർ.
Cute la❤️❤️@Suriya_offl 🫂❤️ pic.twitter.com/agUZe76HD7
— Muthumonick (@Suriyarasican) February 24, 2025
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന റെട്രോ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് സൂര്യ. താരത്തോടൊപ്പം അച്ഛനും നടനുമായ ശിവകുമാർ, അമ്മ ലക്ഷ്മി, ഭാര്യ ജ്യോതിക, സഹോദരൻ കാർത്തിക്, മക്കളായ ദിയ, ദേവ് എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു.















