ഓടുന്ന ട്രെയിനിൽ നിന്ന് വീണ യുവാവ് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. പ്രയാഗ് രാജിലെ സുബേദാർ ഗഞ്ച് റെയിൽവേ സ്റ്റേഷനിലാണ് നിമിഷങ്ങളുടെ വ്യത്യാസത്തിൽ യുവാവിന് ജീവൻ തിരികെ ലഭിച്ചത്. ആർപിഎഫ് കോൺസ്റ്റബിളിന്റെ ഇടപെടലാണ് അദ്ദേഹത്തെ രക്ഷിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
കപിൽ കുമാർ, സന്തോഷ് യാദവ് എന്നിവർ ചേർന്നാണ് യുവാവിനെ രക്ഷിച്ചത്. വാതിലിന് സമീപത്ത് നിന്ന് യാത്ര ചെയ്ത യുവാവാണ് ട്രെയിനിന്റെ വേഗം കൂടിയപ്പോൾ വീണത്. ഇയാളെ ട്രെയിനിനും പാളത്തിനും ഇടയിൽ പോകാത കരയിലേക്ക് വലിച്ചിട്ടത് രണ്ടു കോൺസ്റ്റബിൾമാർ ചേർന്നായിരുന്നു.
ഇതിന്റെ വീഡിയോ ആർപിഎഫും പങ്കുവച്ചിട്ടുണ്ട്. ഇവരുടെ ധൈര്യത്തെയും കടമയെയും പ്രശംസിച്ചുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം ഓടുന്ന ട്രെയിനിൽ അശ്രദ്ധമായി വാതിലിന് സമീപത്ത് നിന്ന് യാത്ര ചെയ്യരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. വീഡിയോ വൈറലായതോടെ ഉദ്യോഗസ്ഥർക്ക് അഭിനന്ദന പ്രവഹാമാണ് ലഭിക്കുന്നത്.
View this post on Instagram
“>