സുഡാനിൽ സൈനിക വിമാനം തകർന്നു വീണ് 46 പേർ മരിച്ചു. സൈനികരും സാധാരണക്കാരും ഉൾപ്പടെയുള്ളവരാണ് ദുരന്തത്തിന് ഇരയായത്. ഖാര്‍തുമിലെ ഒംദുര്‍മന്‍ നഗരത്തിന് സമീപമുള്ള സൈനിക വിമാനത്താവളത്തിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് സൈനിക വിമാനം തകർന്നുവീണത്.
പ്രാദേശികനായ ഒരാളുടെ വീട്ടിലേക്കാണ് വിമാനം തകർന്നു വീണതെന്നാണ് വിവരം. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പത്തുപേർക്ക് പരിക്കേറ്റെന്നും സൂചനയുണ്ട്. മരിച്ചവരിൽ സീനിയർ കമാന്ററായ മേജർ ജനറൽ ബഹർ അഹമ്മദും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൈന്യം വ്യക്തമാക്കി.
ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സൈന്യവും പാരാമിലിട്ടറിയും തമ്മിലുള്ള പോരാട്ടങ്ങളും വർഷങ്ങളായി സുഡാനിൽ നടക്കുന്നുണ്ട്. സൗത്ത് ഡാർഫറിലെ നയാലയിൽ റഷ്യൻ നിർമ്മിത ഇല്യൂഷിൻ വിമാനം വെടിവച്ചിട്ടതായി പാരാമിലിട്ടറി വിഭാഗമായ (ആർഎസ്‌എഫ്) അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. അതിൽ സൈനികരും കൊല്ലപ്പെട്ടിരുന്നു.
SUDAN ⚡🔥 A military plane crashed on takeoff in Omdurman, leaving 20 dead and injured. The army confirmed that the Antonov aircraft suffered a technical failure. pic.twitter.com/WYVOXFLFL2
— Monitor𝕏 (@MonitorX99800) February 26, 2025