പാകിസ്താൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാന്റെ ടീമിലെ രീതികളെക്കുറിച്ച് വെളിപ്പെടുത്തി സഹതാരം ഇമാം ഉൾ ഹഖ്. ചാമ്പ്യൻസ് ട്രോഫിക്ക് ഇടയിൽ നൽകിയ അഭിമുഖത്തിലാണ് താരം റിസ്വാനെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയത്. അൾട്ര എഡ്ജ് പോഡ‍്കാസ്റ്റിലായിരുന്നു പരാമർശം. പാകിസ്താൻ ഡ്രസ്സിംഗ് റൂമിലെ നേതൃത്വത്തിലെ ശക്തിയെക്കുറിച്ചായിരുന്നു ചോദ്യം. പൊട്ടിച്ചിരിയോടെ ആരെയാണ് ഞാൻ ലീഡർ എന്ന് വിളിക്കേണ്ടതെന്നാണ് ഓപ്പണർ ചോദിച്ചത്. എല്ലാവരും വ്യക്തിപരമായി പോരടിക്കുന്നത് അതിന് വേണ്ടി തന്നെയാണ്.
പിന്നീടാണ് താരം റിസ്വാനെക്കുറിച്ച് പറഞ്ഞത്. റിസ്വാൻ ഹോട്ടലിൽ ഒരു മുറി പ്രാർത്ഥിക്കാനായി ഒരുക്കും. എല്ലാവരെയും ഒരുമിച്ചുകൂട്ടും. നിസ്കരിക്കാൻ വെള്ള ഷീറ്റുകൾ വിരിക്കും. അമുസ്ലിങ്ങളെ മുറിയിൽ പ്രവേശിപ്പിക്കില്ല. എന്തിനേറെ നിസ്കരിക്കാനുള്ള സമയക്രമത്തിനായി വാട്സ് ആപ്പ് ഗ്രൂപ്പ് തന്നെയുണ്ടാക്കും.— ഇമാം പറഞ്ഞു. ചാമ്പ്യൻസ് ട്രോഫിയിൽ ഗ്രൂപ്പ് സ്റ്റേജിൽ പുറത്തായതോടെ വ്യാപക വിമർശനം കേൾക്കുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നത്. താരത്തിന് ക്രിക്കറ്റിനെക്കാളും മതപരമായ കാര്യങ്ങൾക്കാണ് കൂടുതൽ ശ്രദ്ധയെന്ന് രൂക്ഷ വിമർശനങ്ങളും ഉയർന്നു.
Pakistan cricketer Imam ul Haq on why Captain Maulana Mohammad Rizwan focuses more on Islamic values than cricket:
-When they reach a new destination
– Finds a room for Namaz in hotel.
– BAN NON MUSLIMS FROM ENTERING THE ROOM.
– Spreads white sheets in room for Namaz.
-Make… pic.twitter.com/H8nxuLtFvY— Megh Updates 🚨™ (@MeghUpdates) February 26, 2025















