സത്യൻ അന്തിക്കാടും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. എന്നും എപ്പോഴുമാണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം. 20-ാമത്തെ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്ന് പകർത്തിയൊരു ചിത്രം നടനും എഡിറ്ററുമായ സംഗീത് പ്രതാപ് പങ്കുവച്ചിട്ടുണ്ട്. ശ്രീനിവാസനും മോഹൻലാലിനും സംവിധായകൻ സത്യൻ അന്തിക്കാടിനുമൊപ്പമുള്ളതാണ് ചിത്രങ്ങൾ. ഏറെ നാളുകൾക്ക് ശേഷമാണ് മോഹൻലാലും ശ്രീനിവാസനും ഒരുമിച്ചെത്തുന്നത്. 20-ഓളം ചിത്രത്തിൽ ശ്രീനിവാസനും മോഹൻലാലും സ്ക്രീൻ ഷെയർ ചെയ്തിരുന്നു.
ഈ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വലിയ തരംഗം തീർക്കുന്നത്. ഇസ്റ്റഗ്രാമിലാണ് സംഗീത് ചിത്രങ്ങൾ പങ്കിട്ടത്. മില്യൺ ഡോളർ പിക്, ചില്ലിട്ട് വയ്‌ക്കേണ്ടത് എന്നാണ് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. അഖിൽ സത്യനും അനൂപും പിതാവ് സത്യൻ അന്തിക്കാടിനൊപ്പം പ്രവർത്തിക്കുന്ന ചിത്രമാണ് ഹൃദയപൂർവം. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സംഗീതയും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
View this post on Instagram
“>