തിരുവനന്തപുരം: ഇസ്ലാംമത വിശ്വാസികൾക്ക് ഇനിയുള്ള ഒരുമാസ കാലം വ്രതശുദ്ധിയുടെ രാപ്പകലുകൾ. മാസപ്പിറവി കണ്ടതോടെ സംസ്ഥാനത്ത് നാളെ മുതൽ റംസാൻ വ്രതാരംഭത്തിന് തുടക്കമാകും. നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കടലുണ്ടി, കാപ്പാട്, പൊന്നാനി തുടങ്ങിയ വിവിധ സ്ഥലങ്ങളിൽ മാസപ്പിറവി ദൃശ്യമായി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഞായറാഴ്ചയാണ് റംസാന്‍ ഒന്ന്. സൗദിയിലും ഒമാനിലും മാസപ്പിറവി ദൃശ്യമായതോടെ ഇക്കുറി എല്ലാ ഗൾഫ് രാജ്യങ്ങളിലും ഒരുമിച്ചാണ് റമസാൻ നോമ്പ് തുടങ്ങുന്നത്. ഇന്നാണ് ഇവിടങ്ങളിൽ റംസാൻ വ്രതാരംഭത്തിന് തുടക്കമായത്. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.