51-ാം വയസിൽ തന്റെ ട്രേഡ് മാർക്ക് ഷോട്ടുകളുമായി അയാൾ കളം നിറയുമ്പോൾ ആരാധകർ ഒന്നടങ്കം ഏറ്റുവിളിക്കും: സച്ചിൻ സച്ചിൻ സച്ചിൻ…! അതെ ഇന്നും എന്നും സച്ചിന്റെ സ്ട്രെയ്റ്റ് ഡ്രൈവിനോ, ഹൂക്കിനോ പുള്ളിനോ തരിമ്പ് മങ്ങൽ പോലും ഏറ്റിട്ടില്ല, മറിച്ച് തിളക്കമൊന്ന് ഏറിയിട്ടേയുള്ളു. ഇൻ്റർനാഷണൽ മാസ്റ്റേഴ്സ് ടൂർണമെന്റിലും സച്ചിൻ രമേഷ് ടെൻഡുൽക്കർ തന്നെയാണ് ശ്രദ്ധാകേന്ദ്രം. ഇന്ത്യൻ മാസ്റ്റേഴ്സ് താരമായ സച്ചിൻ ടൂർണമെന്റിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.
അടുത്ത മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ തന്റെ ഷോട്ടുകൾ പരിശീലിക്കുന്ന സച്ചിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുന്നു. യുവരാജ് സിംഗ്, ഷഹബാസ് നദീം, രാഹുൽ ശർമ്മ എന്നിവരെയാണ് മാസ്റ്റർ ബ്ലാസ്റ്റർ നേരിടുന്നത്. അസാമാന്യ ഫുട്വർക്കും അത്യുഗ്രൻ ഷോട്ടുകളുമായി സ്വതസിദ്ധ ശൈലിയിൽ ബാറ്റ് വീശുന്ന താരത്തെയാണ് കാണാനാകുന്നത്.
ദക്ഷിണാഫ്രിക്കൻ മാസ്റ്റേഴ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. പഴയകാല ഇതിഹാസങ്ങളാണ് വീണ്ടും നേർക്കുനേർ വരുന്നത്. സച്ചിൻ ടെൻഡുൽക്കറിനൊപ്പം സ്റ്റുവർട്ട് ബിന്നി, യുവരാജ് സിംഗ്, ഇർഫാൻ-യൂസുഫ് സഹോദരങ്ങളും ഇന്ത്യൻ നിരയിൽ അണിനിരക്കുന്നു. പ്രോട്ടീസിനായി കാലിസ്, ഹാഷിം അംല, റൂഡോൾഫ് തുടങ്ങിയവരും കളത്തിലിറങ്ങുന്നു.
𝐓𝐡𝐞 𝐌𝐚𝐬𝐭𝐞𝐫’𝐬 𝐓𝐨𝐮𝐜𝐡! 🎶
Footwork? 𝑭𝒍𝒂𝒘𝒍𝒆𝒔𝒔. Balance? 𝑷𝒆𝒓𝒇𝒆𝒄𝒕. Timing? 𝑼𝒏𝒓𝒆𝒂𝒍. 🤩 Sachin Tendulkar proving why he’s still the 🐐!#IMLT20 #TheBaapsOfCricket #IMLonJioHotstar #IMLonCineplex pic.twitter.com/WeSNtsIPmr
— INTERNATIONAL MASTERS LEAGUE (@imlt20official) March 1, 2025