തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ അനുജനും അമ്മുമ്മയും അടക്കം അഞ്ചു പേരെ കൊന്നകേസിലെ പ്രതി അഫാന്റെ ലിസ്റ്റിൽ കൂടുതൽ പേരുണ്ടായിരുന്നു എന്ന് റിപ്പോർട്ട്. രണ്ടുപേരെക്കൂടി കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്നാണ് വിവരം. തട്ടത്തുമലയിൽ താമസിക്കുന്ന ഉറ്റബന്ധുക്കളായ അമ്മയെയും മകളെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് ആശുപത്രിയിൽ അഫാനെ സന്ദർശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് അഫാന്റെ മൊഴി.. ബന്ധുക്കളോട് 5 ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നൽകാത്തതിൽ അവരോട് പക തോന്നിയെന്നുമാണ് അഫാൻ പറഞ്ഞത്.
മാതാവ് ഷെമീന,ഇളയ സഹോദരൻ അഫ്സാൻ, മുത്തശ്ശി, പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെൺസുഹൃത്ത് ഫർസാന, എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തട്ടത്തുമലയിലെത്തി ഈ രണ്ടുപേരെക്കൂടി വകവരുത്താനായിരുന്നു അഫാന്റെ ഉദ്ദേശ്യം. എന്നാൽ ഇളയ സഹോദരൻ അഫ്സാനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോർന്നെന്നും തളർന്നുപോയെന്നും അതോടെ മറ്റു രണ്ടുപേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നുമാണ് അഫാൻ വെളിപ്പെടുത്തിയത്.