മോഹൻലാൽ നായകനായ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിൽ വില്ലൻ കഥാപാത്രത്തിലേക്ക് തന്നെ ക്ഷണിച്ചിരുന്നുവെന്ന് നടൻ ജീവ. ചിത്രത്തിന് വേണ്ടി സംവിധായകൻ ലിജോ ജോസ് പെല്ലിശേരി തന്നെ വിളിച്ചിരുന്നെന്നും പക്ഷേ പോകാൻ താത്പര്യമില്ലായിരുന്നെന്നും ജീവ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീവയുടെ പ്രതികരണം. മൂവീ തമിഴ് എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പ്രത്യേക്ഷപ്പെട്ടത്.
‘ലിജോയുടെ മലൈക്കോട്ടൈ വാലിബനിലേക്ക് എന്നെ വിളിച്ചിരുന്നു. ഒരു വില്ലൻ കഥാപാത്രത്തിലേക്കാണ് എന്നെ ക്ഷണിച്ചത്. പക്ഷേ കഥ കേട്ടപ്പോൾ ആ കഥാപാത്രത്തിന്റെ ഗെറ്റപ്പ് എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് ആ വേഷം ചെയ്യാനാകില്ലെന്ന് ലിജോയോട് ഞാൻ പറഞ്ഞു’.
#Jiiva in recent interview
– #LijoJosePellissery ask me for a villain rule in #MalaikottaiVaaliban.
– But I did not like the get up so i did not do that film.pic.twitter.com/ncFsBMAd0y— Movie Tamil (@MovieTamil4) March 1, 2025
വ്യത്യസ്ത കഥാപാത്രങ്ങൾക്കായി ഒരുപാട് സംവിധായകന്മാർ എന്നെ വിളിച്ചിട്ടുണ്ട്. പക്ഷേ, അത് പാതി മൊട്ട അടിച്ചുള്ള കഥാപാത്രമായിരിക്കും അല്ലെങ്കിൽ പാതി മീശ ഇല്ലാത്ത കഥാപാത്രം. ഇതൊക്കെ വരുമ്പോൾ ഞാൻ താത്പര്യമില്ലെന്ന് പറയും. ഇതുപോലെയുള്ള കഥാപാത്രങ്ങൾ ഹിന്ദിയിലും വന്നിട്ടുണ്ടെന്നും ജീവ പറഞ്ഞു.















