ചാമ്പ്യൻസ് ട്രോഫിയിൽ E ഇന്ത്യയുടെ അവസാന ഘട്ട ഗ്രൂപ്പ് മത്സരത്തിൽ ടോസ് ന്യൂസിലൻഡിന്. ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ബൗളിംഗ് തെരഞ്ഞെടുത്തു. ടോസ് നഷ്ടമായെങ്കിലും ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാനായിരുന്നു തീരുമാനമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പ്രതികരിച്ചു. ഇരു ടീമും ഓരോ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ഇന്ത്യൻ ടീമിൽ ഹർഷിത് റാണയ്‌ക്ക് പകരം വരുൺ ചക്രവർത്തിയെ ഉൾപ്പെടുത്തി. അത്സമയം കിവീസ് കോൺവേയ്‌ക്ക് വിശ്രമം നൽകിയ കിവീസ് പകരം ഡാരിൽ മിച്ചലിനെ ടീമിൽ ഉൾപ്പെടുത്തി.
ഈ അവസാന ലീഗ് മത്സരത്തിൽ വിജയം നേടിയാൽ ഇന്ത്യക്ക് ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനം ഉറപ്പിക്കാം. ഇന്നത്തെ മത്സരഫലത്തെ ആശ്രയിച്ചാവും ഇൻഡയുടെ സെമിഫൈനൽ എതിരാളികൾ ആരാണെന്ന് നിശ്ചയിക്കപ്പെടുന്നത്.
ഇന്ത്യൻ ടീം പ്ലെയിങ് ഇലവൻ: രോഹിത് ശർമ്മ(സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, അക്സർ പട്ടേൽ, കെഎൽ രാഹുൽ(w), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്
ന്യൂസിലൻഡ് ടീം പ്ലെയിങ് ഇലവൻ: വിൽ യംഗ്, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാതം(wk), ഗ്ലെൻ ഫിലിപ്സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ(c), മാറ്റ് ഹെൻറി, കൈൽ ജാമിസൺ, വില്യം ഒ’റൂർക്ക്