മകളുടെ വളർച്ച അവരെ അസ്വസ്ഥരാക്കി, കൊലയാളി പാർട്ടിക്കാരനായിരിക്കാം: ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തകയുടെ മരണത്തിൽ ആരോപണവുമായി അമ്മ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകളുടെ വളർച്ച അവരെ അസ്വസ്ഥരാക്കി, കൊലയാളി പാർട്ടിക്കാരനായിരിക്കാം: ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തകയുടെ മരണത്തിൽ ആരോപണവുമായി അമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2025, 04:40 pm IST
Facebook
Twitter
WhatsAppTelegram

ചണ്ഡീഗഢ്: 22 കാരിയായ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി യുവതിയുടെ അമ്മ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ഹിമാനി നർവാളിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് റോഹ്തക്കിലെ ഒരു ബസ് സ്റ്റാൻഡിന് സമീപം ഒരു സ്യൂട്ട്കേസിനുള്ളിൽ കണ്ടെത്തിയത്. ഹിമാനിയുടെ മരണത്തിനുപിന്നിൽ കോൺഗ്രസ് പാർട്ടിയിലെ പ്രവർത്തകർ തന്നെയാണെന്നാണ് അമ്മ സവിത നർവാൾ ആരോപിക്കുന്നത്. പാർട്ടിയിലെ സജീവ പ്രവർത്തകയായ ഹിമാനിയുടെ വളർച്ച തങ്ങളുടെ രാഷ്‌ട്രീയ ഭാവിക്ക് ഭീഷണിയാകുമെന്ന് തോന്നിയ ചിലരാണ് കൊലപാതകത്തിന് പിന്നിലെന്ന് അവർ പറഞ്ഞു.

“കോൺഗ്രസിന് വേണ്ടി എന്റെ മകൾ ഒരുപാട് ത്യാഗങ്ങൾ ചെയ്തു, പാർട്ടി അംഗങ്ങൾ ഞങ്ങളുടെ വീട് സന്ദർശിക്കാറുണ്ടായിരുന്നു. ഹിമാനിയുടെ വളർച്ച പാർട്ടിയിലെ ചിലർക്ക് അവരുടെ രാഷ്‌ട്രീയ ജീവിതത്തിൽ ഭീഷണിയാകുമെന്ന് തോന്നിയിരിക്കാം, അതിനാൽ കൊലപാതകത്തിൽ അവർക്ക് പങ്കുണ്ടാകാം,” യുവതിയുടെ അമ്മ പറഞ്ഞു.

കഴിഞ്ഞ പത്ത് വർഷമായി ഹിമാനി കോൺഗ്രസിൽ പ്രവർത്തിക്കുന്നുണ്ട്. ഭാരത് ജോഡോ യാത്രയ്‌ക്കിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയോടൊപ്പം അവൾ ശ്രീനഗറിലേക്ക് യാത്ര ചെയ്തു. പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ച് മകൾ പലപ്പോഴും സംസാരിക്കാറുണ്ടെന്നും മുതിർന്ന കോൺഗ്രസ് നേതാക്കളുമായി തർക്കത്തിലേർപ്പെട്ടിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയ്‌ക്കിടെയും പ്രശ്‍നങ്ങൾ ഉണ്ടായിരുന്നു. മകളുടെ മരണത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും ഘാതകർക്ക് വധശിക്ഷ നൽകണമെന്നും സവിത ആവശ്യപ്പെട്ടു.

Tags: MurdermotherCongress partysuitcaseBharat Jodo Yatraparty workersHaryana Congress worker
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

Latest News

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies