കഴിഞ്ഞ ദിവസം ന്യൂസിലൻഡിനെതിരെ നടന്ന ചാമ്പ്യൻസ് ട്രോഫിയിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയാണ് ടീം ഇന്ത്യൻ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ കൂട്ട തകർച്ചയുടെ വക്കിൽ നിന്ന് കരകയറ്റിയത് ശ്രേയസ് അയ്യരും അക്‌സർ പട്ടേലും ചേർന്നാണ്. 250 എന്ന ദുർബലമായ വിജയലക്ഷ്യം പ്രതിരോധിക്കാൻ ഇറങ്ങിയ ഇന്ത്യ സ്പിൻ കരുത്തിലാണ് കിവീസിനെ തോൽപ്പിച്ചത്. എന്നാൽ ഫീൽഡിങ്ങിൽ അസാമാന്യ മികവ് പുലർത്തിയ ന്യൂസിലാൻഡ് താരങ്ങൾക്ക് വിരുദ്ധമായി ഫീൽഡിങ് പിഴവുകളാണ് ഇന്ത്യക്ക് തലവേദനയായത്.
വിക്കറ്റ് കീപ്പർ കെ എൽ രാഹുലിന്റെ മണ്ടത്തരങ്ങൾ കളി ഇന്ത്യയുടെ വരുതിയിലാക്കാൻ സഹായിക്കുമായിരുന്ന നിരവധി അവസരങ്ങൾ കളഞ്ഞു കുളിച്ചു. അർദ്ധ ശതകം നേടി ന്യൂസിലൻഡിന്റെ നെടും തൂണായി നിന്ന വില്യംസണിന്റെ ക്യാച്ച് രണ്ടുതവണയാണ് രാഹുൽ വിട്ടുകളഞ്ഞത്. കെയ്ൻ വില്യംസൺ ഒരു റണ്ണിൽ നിൽക്കുമ്പോൾ ആയിരുന്നു ആദ്യ അവസരം. അക്സർ പട്ടേലിന്റെ പന്ത് ബാറ്റർ ബാക്ക് ഫൂട്ടിൽ നിന്ന് കട്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഇത് വിജയിച്ചില്ല. എന്നാൽ കൃത്യസമയത്ത് പന്ത് കൈയിലൊതുക്കാൻ രാഹുലിന് കഴിഞ്ഞില്ല. 35-ാം ഓവറിൽ, ജഡേജയുടെ പന്തിൽ വില്യംസണിന്റെ മറ്റൊരു ക്യാച്ചും കൈവിട്ടു. ഇത്തവണ താരം ഒരു സിംഗിളും വഴങ്ങി.
What if KL RAHUL drops Travis Head catch in semifinal/knockout match.
What is the reason behind his place in playing 11 Over Rishabh Pant. #KLRahul #TravisHead #IndiaVsNewZealand #INDvsAUS #AUSvsIND #AUSvIND #ChampionsTrophy #ViratKohli𓃵 #ViratKohli #Trending pic.twitter.com/sCGZjgxywt
— Hemant Sharma (@delightedhemant) March 3, 2025
26-ാം ഓവറിൽ കെ.എൽ. രാഹുൽ മറ്റൊരു പിഴവ് വരുത്തി. കുൽദീപ് യാദവിന്റെ പന്ത് ടോം ലാതം എഡ്ജ് ചെയ്തു. പന്ത് പെട്ടെന്ന് കൈക്കലാക്കുന്നതിനു പകരം രാഹുൽ കാലുകൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതോടെ പന്ത് ബൗണ്ടറിയിലേക്കെത്തി, ഇന്ത്യയ്‌ക്ക് അധിക റൺസ് നഷ്ടമായി. ടീം മാനേജ്മെന്റ് പന്തിനെക്കാൾ രാഹുലിനെ പിന്തുണയ്‌ക്കുന്നത് തുടരുന്നുണ്ടെങ്കിലും സെമിഫൈനലിൽ ഓസ്ട്രേലിയയെ നേരിടാനിരിക്കെ താരത്തിന്റെ കീപ്പിംഗ് പിഴവുകൾ ആശങ്കാജനകമാണ്.