തിരുവനന്തപുരം: വട്ടിയൂർക്കാവ് മരുതം കുഴിയിൽ പ്ലസ് ടു വിദ്യാത്ഥിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്തി. ദർശനീയം വീട്ടിൽ രതീഷിന്റെ മകൻ ദർശൻ(17) ആണ് മരിച്ചത്. ഇന്ന് രാവിലെ കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്‌ക്ക് പ്ലസ് ടു പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം.
വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ദർശൻ. കുട്ടിക്ക് പരീക്ഷയുമായി ബന്ധപ്പെട്ട ചില ആശങ്കകൾ നിലനിന്നിരുന്നതായി വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു. പഠിച്ചതൊക്കെ താൻ മറന്നുപോകുന്നുവെന്ന് അടുപ്പമുള്ളവരോട് ദർശൻ പറഞ്ഞിരുന്നതായാണ് വിവരം. ഇതാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.















