തിരുവനന്തപുരം: കുംഭമേളയ്‌ക്കെതിരെ കേരളത്തിൽ നടക്കുന്ന സംഘടിത ദുഷ്പ്രചാരണത്തിനെതിരെ കടുത്ത പ്രതികരണവുമായി കെ സുരേന്ദ്രൻ. ചില മാദ്ധ്യമങ്ങളിലൂടെ കുംഭമേളയ്‌ക്കെതിരെ നടത്തിയ കുപ്രചരണത്തെയാണ് ബിജെപി സംസ്ഥാന ഘടകം അദ്ധ്യക്ഷൻ വിമർശിച്ചത്.
ഡോണൾഡ് ട്രംപ് പറഞ്ഞ ഫണ്ടിംഗും സോറോസ് ഫണ്ടിംഗും ഈ മല്ലു മലയാള മാധ്യമങ്ങൾക്കെല്ലാം കിട്ടുന്നുണ്ട് എന്നും കെ സുരേന്ദ്രൻ ആരോപിച്ചു. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ആരോപണം ഉന്നയിച്ചത്. കുംഭമേളയെ അധിക്ഷേപിക്കുന്ന തരത്തിൽ അവതരിപ്പിച്ച പ്രോഗ്രാമിന്റെ വീഡിയോയും കെ സുരേന്ദ്രൻ പങ്കു വെച്ചിട്ടുണ്ട്.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
“ഡോണൾഡ് ട്രംപ് പറഞ്ഞ ഫണ്ടിംഗും സോറോസ് ഫണ്ടിംഗും ഈ മല്ലു മലയാള മാധ്യമങ്ങൾക്കെല്ലാം കിട്ടുന്നുണ്ട്. ഹജ്ജിന് മെക്കയിൽ പോകുന്ന ഹാജിമാരുടെ എണ്ണത്തിൽ ഒരു കണക്കടുപ്പുമില്ല. കുംഭമേളയ്ക്ക് സ്നാനത്തിനുപോയവരുടെ എണ്ണത്തിലാ വേവലാതി. ഒന്നാംതരം അർബൻ നക്സലുകൾ. കൂട്ടിന് ജിഹാദി വെള്ളിക്കാശും”















