കലിപ്പടക്കാൻ രോഹിത്തും പിള്ളേരും! ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ന് ഇന്ത്യ-ഓസീസ് പോരാട്ടം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

കലിപ്പടക്കാൻ രോഹിത്തും പിള്ളേരും! ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ന് ഇന്ത്യ-ഓസീസ് പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 12:04 pm IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായി ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് ഓസ്‌ട്രേലിയയെ നേരിടും. ദുബായിൽ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2.30 നാണ് സെമി പോരാട്ടം. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ഇന്ത്യ പകരംവീട്ടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രണ്ട് വർഷങ്ങൾക്കിപ്പുറം വീണ്ടും കൊമ്പുകോർക്കുമ്പോൾ ഇരു ടീമും നിരവധി മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ഓസ്‌ട്രേലിയൻ ടീമിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് ടീമിലില്ല. സ്റ്റീവ് സ്മിത്താണ് ക്യാപ്റ്റൻ. പേസർമാരായ മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽ വുഡും ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കുന്നില്ല.

ഇന്ത്യൻ നിരയിൽ പേസർ ജസ്പ്രീത് ബുമ്രയുടെ അഭാവമാണ് ശ്രദ്ധേയം. എന്നാൽ സ്പിന്നർമാരെ തുണയ്‌ക്കുന്ന ദുബായ് പിച്ചിൽ ഇന്ത്യക്ക് ഈ കുറവ് നികത്താനാവുമെന്നാണ് പ്രതീക്ഷ. ടൂർണമെന്റിലെ ഏറ്റവും മികച്ച സ്പിൻ ബൗളിംഗ് യൂണിറ്റ് ഇന്ത്യയുടേതാണ്. കിവീസിനെതിരായ മത്സരത്തിൽ ഒൻപത് വിക്കറ്റും നേടിയത് സ്പിന്നർമാരാണ്. ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരടങ്ങുന്ന സ്പിൻ നിര സെമിഫൈനലിൽ ഇന്ത്യക്ക് മുൻ‌തൂക്കം നൽകുന്നു. ഇന്ത്യയ്‌ക്ക് മികച്ച ബാറ്റിംഗ് നിരയുണ്ടെങ്കിലും, ടൂർണമെന്റിലെ മൂന്ന് മത്സരങ്ങളിലും ഇന്ത്യയെ വിജയിപ്പിച്ചത് ബൗളർമാരാണ്. പാകിസ്താനെയും ബംഗ്ലാദേശിനെയും 250 ൽ താഴെ റൺസിൽ ഒതുക്കിയ അവർ ന്യൂസിലൻഡിനെതിരെ 249 റൺസ് പ്രതിരോധിച്ചു. കരിയറിലെ ഏറ്റവും മികച്ച ഫോമിൽ തുടരുന്ന ശ്രേയസ് അയ്യരും പവർപ്ലേയിൽ ഉയർന്ന സ്ട്രൈക്ക് റേറ്റുള്ള ക്യാപ്റ്റൻ രോഹിത്തും ഫോമിലേക്കെത്തിയ കോലിയും ബാറ്റിങ്ങിൽ ഇന്ത്യക്ക് ആശ്വാസം നൽകുന്നുണ്ട്.

അതേസമയം മറുവശത്ത് ടൂർണമെന്റിൽ ഓസ്‌ട്രേലിയയുടെ ടോപ്പ്, മിഡിൽ ഓർഡർ ബാറ്റിംഗ് നിര തകർപ്പൻ ഫോമിലാണ്. ലാഹോറിൽ ഇംഗ്ലണ്ടിന്റെ 351/8 റൺസ് പിന്തുടർന്ന് അവർ ഐസിസി ടൂർണമെന്റിലെ ഏറ്റവും ഉയർന്ന സ്‌കോർ പിന്തുടരുന്നതിനുള്ള റെക്കോർഡ് തകർത്തു. ടൂർണമെന്റിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരി 73.3 ഉം സ്ട്രൈക്ക് റേറ്റും (121.2) ഓസ്‌ട്രേലിയയ്‌ക്കാണ്. പവർപ്ലേയിൽ 8.3 റൺ റേറ്റിൽ 166 റൺസ് അവർ നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യ 10 ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ടീമെന്ന റെക്കോർഡ് അഫ്ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ 90 റൺസ് നേടി. ജോഷ് ഇംഗ്ലിസ്, ട്രാവിസ് ഹെഡ്, മാത്യു ഷോർട്ട്, മാർനസ് ലിബുഷൈൻ, അലക്സ് കാരി എന്നിവരെല്ലാം ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്നു. എന്നിരുന്നാലും നിന്ദക്കെതിരെ എന്നും തകർത്തു കളിക്കുന്ന ട്രാവിസ് ഹെഡിലാണ് ഓസീസിന്റെ പ്രതീക്ഷ. ബൗളിങ്ങിൽ പേസ് അറ്റാക്കിലെ പരിചയക്കുറവും മധ്യ ഓവറുകളിൽ വിക്കറ്റുകളുടെ അഭാവവുമാണ് ഓസ്‌ട്രേലിയയെ വലയ്‌ക്കുന്നത്.

Tags: Champions Trophy Semi-Finalrohit sharmaShreyas Iyerindia vs australiaBATTINGtravis headSpinners
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies