തിരുവനന്തപുരം: കിഴക്കേകോട്ട പോസ്റ്റ് ഓഫീസിൽ എത്തിയ കൊറിയറിൽ കഞ്ചാവ് കണ്ടെത്തി. മേഖലയിൽ നിന്നെത്തിയ പാഴ്‌സലിനുള്ളിലാണ് ലഹരി വസ്തു കണ്ടത്തിയത്. എക്സൈസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പാഴ്‌സൽ പരിശോധിക്കുകയായിരുന്നു. ഒരു കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്.
പേരൂർക്കടയിൽ നിന്നും കഴിഞ്ഞ ദിവസം ഒരു നിയമവിദ്യാർഥിയെ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊറിയർ വഴി കഞ്ചാവ് തിരുവനന്തപുരത്തേക്ക് എത്തുന്നുണ്ടെന്ന് വിവരം എക്സൈസ് സംഘത്തിന് ലഭിച്ചത്. പദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപമുള്ള പോസ്റ്റ് ഓഫീസിൽ നിന്നുമാണ് കഞ്ചാവ് അടങ്ങിയ കൊറിയർ കണ്ടെത്തിയത്. കൊറിയർ വാങ്ങാനെത്തുന്നയാളെക്കുറിച്ചും എക്സൈസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ ഒരു കഞ്ചാവ് പാഴ്‌സൽ എറണാകുളത്ത് പിടികൂടിയിരുന്നു. ഈ രണ്ടു സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.