ജാംന​ഗറിലെ അനന്ത് അംബാനിയുടെ ‘വന്താര’ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, ഒപ്പം വനത്തിനുള്ളിലൂടെ ജീപ്പ് സഫാരിയും; വന്യമൃ​ഗങ്ങളോടൊപ്പം സമയംചെലവിട്ട് മോദി

Published by
Janam Web Desk

ഗാന്ധിന​ഗർ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ​ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി അനന്ത് അംബാനിയുടെ വന്യമൃ​ഗ സംരക്ഷണ കേന്ദ്രമായ വന്താര ഉദ്ഘാടനം ചെയ്തു.

ജാംന​ഗർ റിഫൈനറി സമുച്ചയത്തിനുള്ള 3,000 ഏക്കർ വിസ്തൃതിയിലാണ് വന്താര സ്ഥിതിചെയ്യുന്നത്. അംബാനി കുടുംബത്തിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി വനത്തിനുള്ളിലൂടെ സഫാരി നടത്തി.

വന്താരയിലെ മൃ​ഗങ്ങളോടൊപ്പം സമയം ചെലവിടുന്ന പ്രധാനമന്ത്രിയുടെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മൃ​ഗങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നത് വീഡിയോയിൽ കാണാം.

വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസ കേന്ദ്രമാണ് വന്താര. ഏക്കറോളം വ്യാപിച്ചുകിടക്കുന്ന വന്യജീവിമൃ​ഗ സംരക്ഷണ കേന്ദ്രത്തിൽ 1.5 ലക്ഷത്തിലധികം വന്യജീവികളുണ്ട്.

സിംഹക്കുട്ടികൾക്ക് കുപ്പിപാൽ നൽകുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ഇതിനോടകം സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാവുകയാണ്.

സിം​ഹം, കടുവ, ജിറാഫ്, ഒറാം​ഗ്ഓട്ടാൻ, മേഘപ്പുലി തുടങ്ങിയ വന്യമ‍ൃ​ഗങ്ങളെയും അദ്ദേഹം കണ്ടു.

മൃ​ഗങ്ങൾക്കായി നിർമിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള വന്താരയിലെ വെറ്ററിനറി ആശുപത്രിയും പ്രധാനമന്ത്രി സന്ദർശിച്ചു.

 

എംആർഐ, സിടി സ്കാനുകൾ, ഐസിയു എന്നിവ സജ്ജീകരിച്ചിരിക്കുന്ന കെട്ടിടത്തിലും അദ്ദേഹം എത്തി.

വെറ്ററിനറി ഡോക്ടർമാരോടും വന്താരയിലെ മറ്റ് മുതിർന്ന ഉദ്യോ​ഗസ്ഥരോടും പ്രധാനമന്ത്രി വിവരങ്ങൾ ചോദിച്ചറിഞ്ഞു. അനന്ത് അംബാനിയുമായും പ്രധാനമന്ത്രി ഏറെനേരം സംസാരിച്ചിരുന്നു.

Share
Leave a Comment