"മെലിഞ്ഞ പുരുഷന്മാരെ മാത്രമേ നിങ്ങൾക്ക് വേണ്ടൂ എങ്കിൽ മോഡലുകളെ തെരഞ്ഞെടുക്കൂ": ഷമയ്ക്ക് ഗവാസ്കറുടെ മറുപടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“മെലിഞ്ഞ പുരുഷന്മാരെ മാത്രമേ നിങ്ങൾക്ക് വേണ്ടൂ എങ്കിൽ മോഡലുകളെ തെരഞ്ഞെടുക്കൂ”: ഷമയ്‌ക്ക് ഗവാസ്കറുടെ മറുപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 01:58 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്‌ക്കെതിരായ കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന്റെ ബോഡി ഷെയ്‌മിങ് പരാമർശങ്ങൾക്കെതിരെ ആഞ്ഞടിച്ച് ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ക്രിക്കറ്റ് മാനസിക ശക്തിയുടെയും നിശ്ചയ ദാർഢ്യത്തിന്റെയും കളിയാണെന്നും കളിക്കാരുടെ ശാരീരിക രൂപത്തിന് അതിൽ യാതൊരു ബന്ധവുമില്ലെന്നും ഗാവസ്‌കർ അഭിപ്രായപ്പെട്ടു. ഫിറ്റ്നസ് ആണ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ആദ്യ മാനദണ്ഡമെങ്കിൽ, മോഡലുകളെ ടീമിൽ ഉൾപ്പെടുത്തുമായിരുന്നല്ലോയെന്നും അദ്ദേഹം പറഞ്ഞു.

“മെലിഞ്ഞ പുരുഷന്മാരെ മാത്രമേ നിങ്ങൾക്ക് വേണ്ടൂ എങ്കിൽ, നിങ്ങൾ ഒരു മോഡലിംഗ് മത്സരത്തിൽ പോയി എല്ലാ മോഡലുകളെയും തിരഞ്ഞെടുക്കണമെന്നാണ് ഞാൻ പറയുന്നത്,” ഗാവസ്‌കർ പ്രതികരിച്ചു. ശരീരഭാരം കൂടുതലുള്ളവർക്ക് എത്ര നന്നായി കളിയ്‌ക്കാൻ കഴുമെന്നതിന്റെ ഉദാഹരണമായി അദ്ദേഹം സർഫ്രാസ് ഖാനെ ചൂണ്ടിക്കാട്ടി.

“അദ്ദേഹത്തെ പൊതുവെ ശരീരഭാരം കൂടുതലുള്ളവരുടെ കൂട്ടത്തിലാണ് പരിഗണിച്ചിരുന്നത്. വളരെ കാലം പലരും സർഫ്രാസിനെ അധിക്ഷേപിച്ചിരുന്നു. എന്നാൽ ഒരു ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്‌ക്കായി അദ്ദേഹം 150 റൺസ് നേടുകയും തുടർന്നുള്ള മത്സരങ്ങളിൽ അർദ്ധശതകം നേടുകയും ചെയ്തു. അപ്പോൾ എന്താണ് പ്രശ്നം? ശരീര വലിപ്പത്തിന് അതുമായി യാതൊരു ബന്ധവുമില്ല. അത് നിങ്ങളുടെ മാനസിക ശക്തിയാണ്. നന്നായി ബാറ്റ് ചെയ്യുക, ദീർഘനേരം ബാറ്റ് ചെയ്യുക, റൺസ് നേടുക ഏതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം,” ഗാവസ്‌കർ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രോഹിത് തടിയനാണെന്നും ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മോശം ക്യാപ്റ്റനാണെന്നും ആരോപിച്ച് ഷമ എക്‌സിൽ പോസ്റ്റ് പങ്കുവച്ചത്. എന്നാൽ പ്രതിഷേധം കനക്കുകയും സ്വന്തം പാർട്ടി തന്നെ തള്ളിപ്പറയുകയും ചെയ്തതോടെ കോൺഗ്രസ് വക്താവ് പോസ്റ്റ് ഡിലീറ്റ് ചെയ്ത് വിശദീകരണവുമായെത്തി. ഷമയുടെ പരാമർശങ്ങൾ തള്ളിയ ബിസിസിഐ വ്യക്തിപരമായ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതിൽ നിന്ന് നേതാക്കൾ വിട്ടു നിൽക്കണമെന്ന് പ്രതികരിച്ചു.

Tags: rohit sharmaSunil GavaskarBody ShamingCongress leader Shama Mohamed
Share
Tweet
SendShare

More News from this section

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

അജിത് അഗാര്‍ക്കറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബിസിസിഐ; ഓഫര്‍ നിരസിച്ച് പ്രമുഖ മുന്‍ താരങ്ങളെന്ന് റിപ്പോര്‍ട്ട്

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies