തിരുവനന്തപുരം : കേരള ജനത ആർക്കെങ്കിലും ഒറ്റക്കെട്ടായി ഒരു മുത്തം കൊടുക്കുന്നതെങ്കില്‍ അത് ആശാ ജീവനക്കാർക്ക് മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഒരു മഹാമാരിയെ നേരിട്ടപ്പോൾ അതിനെ ചെറുത്തു തോൽപ്പിക്കാൻ മുന്നിൽ നിന്നത് ആശാ ജീവനക്കാരാണ് അതുകൊണ്ട് കേരളം അവരെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുന്നത് കൊണ്ട് ഒരു തെറ്റുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് മഹിള മോർച്ച നടത്തിയ പ്രതിഷേധ മാർ ച്ചിനെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ആശാ ജീവനക്കാരുടെ സമരം ന്യായമായ ആവശ്യത്തിനാണ്. സമരത്തിന് രാഷ്‌ട്രീയം കാണേണ്ട ആവശ്യമില്ല. കേരള ജനത ആർക്കെങ്കിലും ഒറ്റക്കെട്ടായി ഒരു മുത്തം കൊടുക്കുന്നതെങ്കില്‍ അത് ആശാ ജീവനക്കാർക്ക് മാത്രമാണ്.കേരളം ഒരു മഹാമാരിയെ നേരിട്ടപ്പോൾ അതിനെ ചെറുത്തു തോൽപ്പിക്കാൻ മുന്നിൽ നിന്നത് ആശാ ജീവനക്കാരാണ് അതുകൊണ്ട് കേരളം അവരെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുന്നത് കൊണ്ട് ഒരു തെറ്റുമില്ല.

ആശാ പ്രവർത്തകർക്കായി ഈ വർഷം കേന്ദ്രം നീക്കിവച്ചത് 16 % അധികമാണ്. ആശാവർക്കർമാരുടെ ഓണറേറിയം ഇനിയും വർദ്ധിപ്പിക്കണം. എല്ലാം കേന്ദ്രത്തിന് തലയിൽ വച്ച് രക്ഷപ്പെടാം എന്ന് സംസ്ഥാന സർക്കാർ വിചാരിക്കേണ്ട. പിറകിൽ നിൽക്കുന്ന പല സംസ്ഥാനങ്ങളും ആശാവർക്കർമാരെ പരിഗണിച്ചുകൊണ്ട് മുന്നോട്ടുവരുന്നുണ്ട്. കേന്ദ്രം കൊടുക്കുന്ന ഓരോ കാശിനും വ്യക്തമായ കണക്കുണ്ട്. കണക്കുകൊടുത്താൽ തുക ലഭിക്കും
കേന്ദ്രം ഒരു രൂപ കേരളത്തിന് കൊടുക്കാനുണ്ടെങ്കിൽ ആശാവർക്കർമാരോടൊപ്പം നിന്ന് ബിജെപി സമരം ചെയ്യും. രാഷ്‌ട്രീയ ദുരുദ്ദേശമില്ലാതെ പൂർണമായ പിന്തുണ നൽകുന്നതിനാണ് മഹിളാമോർച്ച സമരവേദിയിൽ എത്തിയത്. യുഡിഎഫും ബിജെപിയും സമരവേദിയിൽ എത്തിയത് വേറെയാണ്. അതിനെ ദുർവ്യാഖ്യാനിക്കേണ്ട.പക്ഷേ പിന്തുണയുടെ കാര്യത്തിൽ കേരള ജനത ഒറ്റക്കെട്ടാണ്”. കെ സുരേന്ദ്രൻ പറഞ്ഞു.
“കേന്ദ്രം അനാവശ്യമായ ഒരു പൈസ പോലും പിടിച്ചു വയ്‌ക്കില്ല.കേന്ദ്ര വിരുദ്ധ നിലപാട് പറഞ്ഞു തടിതപ്പാൻ സർക്കാർ ശ്രമിക്കുന്നു.എന്താണ് സംഭവിക്കുന്നത് എന്ന് ആശാവർക്കർമാർക്ക് അറിയാം.
2016 നെക്കാൾ ഇരട്ടിയാണ് ഇപ്പോൾ നൽകുന്നത്. മറ്റ് സംസ്ഥാനത്തെ സർക്കാരുകളും ആശാവർക്കർമാർക്കും അംഗൻവാടി ടീച്ചർമാർക്കും ഇതിനെക്കാൾ കൂടുതൽ നൽകുന്നുണ്ട്. കേന്ദ്രത്തിന്റെ വീഴ്ച ഇല്ലകേന്ദ്രം തരാത്തത് കൊണ്ടാണ് മുടങ്ങിയത് എന്ന് കേരളത്തിൽ പറയും, കേന്ദ്ര സർക്കാരിന്റെ അടുത്ത് പറയുന്നില്ല.
കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കേണ്ടവരാണ് ആശാവർക്കർമാർ. സുരേഷ് ഗോപി കുട മാത്രമല്ല മുത്തം കൊടുത്താലും അതിൽ തെറ്റില്ല”. കെ സുരേന്ദ്രൻ പറഞ്ഞു.

“കടൽ ഖനനത്തിന്റെ കാര്യത്തിൽ കേരളം കള്ളം പറയുന്നു. കടൽ ഖനനത്തിൽ എന്ത് പഠനമാണ് സംസ്ഥാന സർക്കാർ നടത്തിയത് എന്നും കെ സുരേന്ദ്രൻ ചോദിച്ചു. നമ്മൾ പഠനം നടത്തിയില്ലെങ്കിൽ നമ്മുടെ പരിധിക്ക് അപ്പുറത്ത് വിദേശരാജ്യങ്ങൾ നടത്തും”.കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു
സമരത്തിന് പൂർണ്ണ പിൻതുണയാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. അപശ്രുതി മീട്ടുന്ന വീണ ജോർജിന്റെ ചർച്ചയല്ല വേണ്ടത് മുഖ്യമന്ത്രി ചർച്ചയ്‌ക്ക് വിളിക്കണം എന്നും സമരം അട്ടിമറിക്കാൻ ശ്രമിച്ചാൽ വലിയ സമരത്തിന് സർക്കാർ സാക്ഷിയാക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയ്‌ക്ക് നേതൃത്വം കൊടുക്കണം എന്നും പി കെ കൃഷ്ണ ദാസ് ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ശോധ സുരേന്ദ്രൻ, എസ് സുരേഷ്, വി വി രാജേഷ് എന്നിവർ അടക്കമുള്ള നേതാക്കൾ സമരവേദിയിൽ ഉണ്ടായിരുന്നു















