ആശാവർക്കർമാർക്ക് സുരേഷ് ഗോപി കുട മാത്രമല്ല മുത്തം കൊടുത്താലും അതിൽ തെറ്റില്ല; കെ സുരേന്ദ്രൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആശാവർക്കർമാർക്ക് സുരേഷ് ഗോപി കുട മാത്രമല്ല മുത്തം കൊടുത്താലും അതിൽ തെറ്റില്ല; കെ സുരേന്ദ്രൻ

കേരള ജനത ആർക്കെങ്കിലും ഒറ്റക്കെട്ടായി ഒരു മുത്തം കൊടുക്കുന്നതെങ്കില്‍ അത് ആശാ ജീവനക്കാർക്ക് മാത്രമാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 02:14 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കേരള ജനത ആർക്കെങ്കിലും ഒറ്റക്കെട്ടായി ഒരു മുത്തം കൊടുക്കുന്നതെങ്കില്‍ അത് ആശാ ജീവനക്കാർക്ക് മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളം ഒരു മഹാമാരിയെ നേരിട്ടപ്പോൾ അതിനെ ചെറുത്തു തോൽപ്പിക്കാൻ മുന്നിൽ നിന്നത് ആശാ ജീവനക്കാരാണ് അതുകൊണ്ട് കേരളം അവരെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുന്നത് കൊണ്ട് ഒരു തെറ്റുമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സെക്രട്ടേറിയേറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാ ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് മഹിള മോർച്ച നടത്തിയ പ്രതിഷേധ മാർ ച്ചിനെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആശാ ജീവനക്കാരുടെ സമരം ന്യായമായ ആവശ്യത്തിനാണ്. സമരത്തിന് രാഷ്‌ട്രീയം കാണേണ്ട ആവശ്യമില്ല. കേരള ജനത ആർക്കെങ്കിലും ഒറ്റക്കെട്ടായി ഒരു മുത്തം കൊടുക്കുന്നതെങ്കില്‍ അത് ആശാ ജീവനക്കാർക്ക് മാത്രമാണ്.കേരളം ഒരു മഹാമാരിയെ നേരിട്ടപ്പോൾ അതിനെ ചെറുത്തു തോൽപ്പിക്കാൻ മുന്നിൽ നിന്നത് ആശാ ജീവനക്കാരാണ് അതുകൊണ്ട് കേരളം അവരെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുന്നത് കൊണ്ട് ഒരു തെറ്റുമില്ല.

ആശാ പ്രവർത്തകർക്കായി ഈ വർഷം കേന്ദ്രം നീക്കിവച്ചത് 16 % അധികമാണ്. ആശാവർക്കർമാരുടെ ഓണറേറിയം ഇനിയും വർദ്ധിപ്പിക്കണം. എല്ലാം കേന്ദ്രത്തിന് തലയിൽ വച്ച് രക്ഷപ്പെടാം എന്ന് സംസ്ഥാന സർക്കാർ വിചാരിക്കേണ്ട. പിറകിൽ നിൽക്കുന്ന പല സംസ്ഥാനങ്ങളും ആശാവർക്കർമാരെ പരിഗണിച്ചുകൊണ്ട് മുന്നോട്ടുവരുന്നുണ്ട്. കേന്ദ്രം കൊടുക്കുന്ന ഓരോ കാശിനും വ്യക്തമായ കണക്കുണ്ട്. കണക്കുകൊടുത്താൽ തുക ലഭിക്കും

കേന്ദ്രം ഒരു രൂപ കേരളത്തിന് കൊടുക്കാനുണ്ടെങ്കിൽ ആശാവർക്കർമാരോടൊപ്പം നിന്ന് ബിജെപി സമരം ചെയ്യും. രാഷ്‌ട്രീയ ദുരുദ്ദേശമില്ലാതെ പൂർണമായ പിന്തുണ നൽകുന്നതിനാണ് മഹിളാമോർച്ച സമരവേദിയിൽ എത്തിയത്. യുഡിഎഫും ബിജെപിയും സമരവേദിയിൽ എത്തിയത് വേറെയാണ്. അതിനെ ദുർവ്യാഖ്യാനിക്കേണ്ട.പക്ഷേ പിന്തുണയുടെ കാര്യത്തിൽ കേരള ജനത ഒറ്റക്കെട്ടാണ്”. കെ സുരേന്ദ്രൻ പറഞ്ഞു.

“കേന്ദ്രം അനാവശ്യമായ ഒരു പൈസ പോലും പിടിച്ചു വയ്‌ക്കില്ല.കേന്ദ്ര വിരുദ്ധ നിലപാട് പറഞ്ഞു തടിതപ്പാൻ സർക്കാർ ശ്രമിക്കുന്നു.എന്താണ് സംഭവിക്കുന്നത് എന്ന് ആശാവർക്കർമാർക്ക് അറിയാം.

2016 നെക്കാൾ ഇരട്ടിയാണ് ഇപ്പോൾ നൽകുന്നത്. മറ്റ് സംസ്ഥാനത്തെ സർക്കാരുകളും ആശാവർക്കർമാർക്കും അംഗൻവാടി ടീച്ചർമാർക്കും ഇതിനെക്കാൾ കൂടുതൽ നൽകുന്നുണ്ട്. കേന്ദ്രത്തിന്റെ വീഴ്ച ഇല്ലകേന്ദ്രം തരാത്തത് കൊണ്ടാണ് മുടങ്ങിയത് എന്ന് കേരളത്തിൽ പറയും, കേന്ദ്ര സർക്കാരിന്റെ അടുത്ത് പറയുന്നില്ല.

കേരളം ഒറ്റക്കെട്ടായി കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കേണ്ടവരാണ് ആശാവർക്കർമാർ. സുരേഷ് ഗോപി കുട മാത്രമല്ല മുത്തം കൊടുത്താലും അതിൽ തെറ്റില്ല”. കെ സുരേന്ദ്രൻ പറഞ്ഞു.

“കടൽ ഖനനത്തിന്റെ കാര്യത്തിൽ കേരളം കള്ളം പറയുന്നു. കടൽ ഖനനത്തിൽ എന്ത് പഠനമാണ് സംസ്ഥാന സർക്കാർ നടത്തിയത് എന്നും കെ സുരേന്ദ്രൻ ചോദിച്ചു. നമ്മൾ പഠനം നടത്തിയില്ലെങ്കിൽ നമ്മുടെ പരിധിക്ക് അപ്പുറത്ത് വിദേശരാജ്യങ്ങൾ നടത്തും”.കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു

സമരത്തിന് പൂർണ്ണ പിൻതുണയാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് പറഞ്ഞു. അപശ്രുതി മീട്ടുന്ന വീണ ജോർജിന്റെ ചർച്ചയല്ല വേണ്ടത് മുഖ്യമന്ത്രി ചർച്ചയ്‌ക്ക് വിളിക്കണം എന്നും സമരം അട്ടിമറിക്കാൻ ശ്രമിച്ചാൽ വലിയ സമരത്തിന് സർക്കാർ സാക്ഷിയാക്കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയ്‌ക്ക് നേതൃത്വം കൊടുക്കണം എന്നും പി കെ കൃഷ്ണ ദാസ് ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാനാദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസ്, ശോധ സുരേന്ദ്രൻ, എസ് സുരേഷ്, വി വി രാജേഷ് എന്നിവർ അടക്കമുള്ള നേതാക്കൾ സമരവേദിയിൽ ഉണ്ടായിരുന്നു

Tags: FEATURED2Asha Worker strikeASHA workers protest
ShareTweetSendShare

More News from this section

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘കള്ളൻ വിജയൻ’ ഫീച്ചർ ഒഴിവാക്കി; വി.എസ് അനുസ്മരണം പ്രസിദ്ധീകരിച്ചു ; വിവാദങ്ങൾക്ക് പിന്നാലെ ദേശാഭിമാനി വാരാന്തപ്പതിപ്പ് പുറത്തിറങ്ങി

Latest News

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies