തെന്നിന്ത്യൻ നടി ശ്രീലീലയും ബോളിവുഡ് നടൻ കാർത്തിക് ആര്യനും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ. ബോളിവുഡ് താരത്തിന്റെ കുടുംബ സംഗമത്തിൽ പങ്കെടുത്തതോടെയാണ് അഭ്യൂഹം പരന്നത്. താരത്തിന്റെ ബന്ധുക്കൾക്കൊപ്പം ഡാൻസ് ചെയ്യുന്ന ശ്രീലീലയെയാണ് വീഡിയോയിൽ കാണാനാകുന്നത്. നടൻ മൊബൈലിൽ വീഡിയോ പകർത്തുന്നതും കാണാം. എന്തായാലും ആരാധകർ ഏറെ സന്തോഷത്തിലാണ്. മെഡിസിൻ പഠനത്തിൽ കാർത്തിക് ആര്യന്റെ സഹോദരിയുടെ നേട്ടം ആഘോഷിക്കാനാണ് കുടുംബം ഒത്തുകൂടിയതെന്നാണ് സൂചന. കൗതുകമെന്തെന്നാൽ നടി ശ്രീലീലയും ഒരു എം.ബി.ബി.എസ് ഡോക്ടറാണ്
വീഡിയോ വൈറലായതോടെ ചർച്ചകളും കൊഴുത്തു ചിന്തിച്ചു “അവന്റെ അമ്മ ആഗ്രഹിച്ചത് കൃത്യമായി.” “അവന്റെ സഹോദരിയും ഇൻസ്റ്റയിൽ അവളെ ഫോളോ ചെയ്യുന്നു, അവൾ എല്ലാ നടിമാരെയും ഫോളോ ചെയ്യുന്നില്ല, കൃതിയെ പോലും” എന്ന് ഒരു ഉപയോക്താവ് പറഞ്ഞു. കപിൽ ശർമ്മയുടെ ഷോയിൽ പങ്കെടുത്തപ്പോൾ കാർത്തിക്കിന്റെ അമ്മ മാല തിവാരി തന്റെ മകന് ഒരു ഡോക്ടർ വധുവിനെ വേണമെന്ന് പറഞ്ഞിരുന്നു, കാരണം അവരുടെ കുടുംബത്തിലും ഡോക്ടർമാരുണ്ട്. മകന് അനുയോജ്യമായ വധുക്കളെ താൻ സജീവമായി അന്വേഷിക്കുന്നുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു. ആഷിഖി 3യിലാണ് കാർത്തിക് ആര്യനും ശ്രീലീലയും ആദ്യമായി ഒരുമിക്കുന്നത്.
Sreeleela at kartik aaryan’s sister celebration
byu/Medium_Bicycle_1004 inBollyBlindsNGossip
“>
Sreeleela at kartik aaryan’s sister celebration
byu/Medium_Bicycle_1004 inBollyBlindsNGossip