തോൽവിയുടെ ക്ഷീണം മാറിയില്ല, പഞ്ചാബിൽ ധ്യാനമിരിക്കാൻ കെജ്‌രിവാൾ; പൊതുപണം ധൂർത്തടിക്കാനുള്ള ഒളിച്ചോട്ടമെന്ന് ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തോൽവിയുടെ ക്ഷീണം മാറിയില്ല, പഞ്ചാബിൽ ധ്യാനമിരിക്കാൻ കെജ്‌രിവാൾ; പൊതുപണം ധൂർത്തടിക്കാനുള്ള ഒളിച്ചോട്ടമെന്ന് ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2025, 12:41 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പഞ്ചാബിൽ 10 ദിവസത്തെ വിപാസന ധ്യാനത്തിൽ പങ്കെടുക്കാൻ ആംആദ്മി അദ്ധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ. ഇതുമുതൽ 15 വരെ ഹോഷിയാർപൂരിലെ ഒരു കേന്ദ്രത്തിലാണ് ധ്യാനം നിശ്ചയിച്ചിരിക്കുന്നത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തോൽവി ഏറ്റുവാങ്ങി ഏകദേശം ഒരു മാസത്തിന് ശേഷമാണ് കെജ്‌രിവാളിന്റെ ഈ തീരുമാനം. അതേസമയം ധ്യാനത്തിനായി പോയ കെജ്‌രിവാളിനെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും വിമർശിച്ച് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ രംഗത്തെത്തി.

ശാരീരിക ക്ഷേമത്തിനും വിനോദത്തിനുമായി അവർ പൊതുജനങ്ങളുടെ പണം ചെലവഴിക്കുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ ആരോപിച്ചു. വിപാസനയുടെ പേരിൽ കെജ്‌രിവാൾ എല്ലാ വർഷവും ഒരാഴ്ചയോ പത്ത് ദിവസമോ ഇടവേള എടുക്കുമ്പോൾ, രാഹുൽ ഗാന്ധി രാജ്യത്തിന്റെയും സ്വന്തം കോൺഗ്രസിന്റെയും ആശങ്കകൾ അവഗണിച്ച് വർഷത്തിൽ രണ്ടുതവണ രഹസ്യ വിദേശ യാത്രകൾ നടത്തുന്നു. ധ്യാനത്തിനുപോകുന്നതിനുപകരം കെജ്‌രിവാൾ പശ്ചാത്തപിക്കുകയും ഡൽഹിയിലെ ജനങ്ങളോട് ക്ഷമ ചോദിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

കെജ്‌രിവാൾ പഞ്ചാബിലേക്ക് പോയത് വിപാസനയ്‌ക്ക് വേണ്ടിയല്ല, മറിച്ച് ദുർബലമാകുന്ന ആം ആദ്മി പാർട്ടിയെ കൈകാര്യം ചെയ്യുന്നതിനും രാജ്യസഭാ സീറ്റ് നേടിയെടുക്കുന്നതിനുള്ള തന്ത്രങ്ങൾ മെനയുന്നതിനുമാണെന്ന് ഡൽഹി ബിജെപി അദ്ധ്യക്ഷൻ ആരോപിച്ചു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 70 സീറ്റുകളിൽ 22 സീറ്റുകൾ മാത്രമാണ് ആം ആദ്മി പാർട്ടിക്ക് ലഭിച്ചത്. കെജ്‌രിവാൾ,മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ എഎപി നേതാക്കൾക്ക് സീറ്റുകൾ നഷ്ടപ്പെട്ടു. നിരവധി എഎപി എംഎൽഎമാർ തങ്ങളുടെ പക്ഷത്തേക്ക് കൂറുമാറാൻ ആലോചിക്കുന്നുണ്ടെന്ന കോൺഗ്രസിന്റെ അവകാശവാദങ്ങൾക്കിടയിലാണ് കെജ്‌രിവാളിന്റെ പഞ്ചാബ് സന്ദർശനം.

Tags: punjabArvind KejriwalAam Aadmi PartyDefeatVipassana meditationDelhi Assembly elections
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies