വിവാഹിതയായി രണ്ടാം നാൾ നവവധു പ്രസവിച്ചു. യുപിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ഒന്നും മനസിലാകാതെ അന്തംവിട്ട് നിൽക്കുകയാണ് നവവരൻ. ആഢംബരമായി നടത്തിയ വിവാഹത്തിനൊടുവിലാണ് ഇത്തരമൊരു ട്വിസ്റ്റ്. യുവതിക്കെതിരെ ആരോപണവുമായി വരന്റെ സഹോദരി രംഗത്തുവന്നു. വിവാഹത്തിന് രണ്ടുദിവസത്തിന് ശേഷം ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ചടങ്ങുകളുടെ ഭാഗമായി ഇരുവരും വധുവിന്റെ വീട്ടിലായിരുന്നു.
വധു ലെഹങ്കയണിഞ്ഞ് വയറ് മറച്ചുവെന്ന് വരന്റെ സഹോദരി ആരോപിച്ചു. അരയ്‌ക്ക് മുകളിൽ ലെഹങ്ക അണിഞ്ഞെത്തിയാൽ എങ്ങനെ മനസിലാകുമെന്നും അവർ ചോദിക്കുന്നു. കുട്ടിയുടെ പിതാവ് ആരാണെന്ന് അവൾ വ്യക്തമാക്കണമെന്നും വരന്റെ സഹോദരി ആവശ്യപ്പെട്ടു. പുതുച്ചുമൂടി വന്നപ്പോൾ ഞങ്ങൾ വിചാരിച്ചത് അവൾക്ക് ജലദോഷമോ മറ്റോ ആണെന്നാണ്. —- വീഡിയോയിൽ അവർ പറഞ്ഞു. 24നാണ് വിവാഹം നടന്നത്.
ആദ്യരാത്രിയിൽ ഇരുവരും വേവ്വേറെയാണ് കിടന്നതെന്നും ഇവർ വ്യക്തമാക്കി. അവർ തമ്മിൽ ലൈംഗിക ബന്ധമാെന്നുമുണ്ടായിട്ടില്ല. സഹോദരെ അടുത്ത് വരാൻ പോലും യുവതി അനുവദിച്ചില്ല. പിറ്റേന്നാണ് യുവതി കുഞ്ഞിന് ജന്മം നൽകിയതെന്നും വരന്റെ സഹോദരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Marriage on 24th
No touch on first night on 25th
She delivers a baby on the 26thMen being conned into marriages like this has no data or statistic in India. This is absolutely criminalpic.twitter.com/pak52I5EWJ
— Deepika Narayan Bhardwaj (@DeepikaBhardwaj) March 3, 2025















