ചെന്നൈ :തമിഴ്‍ നാട്ടിലെമ്പാടും ഹിന്ദിക്കെതിരെ ഡി എം കെ നടത്തുന്ന വ്യാജപ്രചാരണത്തിന്റെ ഭാഗമായുള്ള പ്രതിഷേധങ്ങളിൽ നിന്നുള്ള ഒരു വീഡിയോ വൈറലാകുന്നു.
ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ എന്ന പേരിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെ ഒരു ഡിഎംകെ നേതാവ് ഒരു സ്ത്രീയുടെ കയ്യിൽ തലോടി വള ഊരിയെടുക്കാൻ ശ്രമിക്കുന്ന വീഡിയോ ആണ് വൈറലായത്. കൂനൂർ മുനിസിപ്പൽ കൗൺസിലിലെ 25-ാം വാർഡിലെ ഡിഎംകെ കൗൺസിലറായ സക്കീർ ഹുസൈൻ ആണ് സമരത്തിനിടെ ഡി എം കെ പ്രവർത്തകയുടെ കയ്യിൽ തലോടിയ ശേഷം വള ഊരി എടുക്കാൻ ശ്രമിച്ചത്.
இந்தி எதிர்ப்புப் போர்வையில், வளையலைத் திருடும் குன்னூர் நகர்மன்ற 25-வது வார்டு திமுக கவுன்சிலர் திரு ஜாகிர் உசேன்.
திருட்டையும் திமுகவையும் எப்போதும் பிரிக்கவே முடியாது! pic.twitter.com/1wQKadFcnY
— K.Annamalai (@annamalai_k) March 4, 2025
തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ പങ്കിട്ടതോടെ ഈ വീഡിയോ വൈറലായി. അതിക്രമത്തിനിരയാകുന്ന സ്ത്രീ ഡിഎംകെ നേതാവിന്റെ കൈ മെല്ലെ എടുത്ത് മാറ്റാൻ ശ്രമിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. എതിർപ്പ് വകവയ്‌ക്കാതെ, സക്കീർ ഹുസൈൻ വീണ്ടും അത് തട്ടിയെടുക്കാൻ ശ്രമിക്കുന്നതായും കാണാവുന്നതാണ്.
അണ്ണാമലൈയുടെ പോസ്റ്റ് ലൈവായതുമുതൽ, പലരും ഭരണകക്ഷിയായ ഡിഎംകെ സർക്കാരിൽ നിന്ന് പ്രതികരണം ആവശ്യപ്പെട്ടു.എങ്കിലും അവർ ഇതേ വരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.