ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ-ഓസ്ട്രേലിയ സെമിക്കിടെ ഗാലറിയിൽ ഒരു ഇന്ത്യൻ ആരാധിക ഏവരുടെയും മനം കവർന്നിരുന്നു. ദുബായ് സ്റ്റേഡിയത്തിൽ ഇന്ത്യയുടെ നീല ജഴ്സിയണിഞ്ഞ് ഫോണിൽ ചിത്രങ്ങൾ പകർത്തിയ യുവതിയെ ക്യാമറാമാൻ പകർത്തി ബിഗ് സ്ക്രീനിൽ കാട്ടിയിരുന്നു.
മത്സരത്തിന്റെ 32-ാം ഓവറിലായിരുന്നു സംഭവം. നിമിഷങ്ങൾ മാത്രമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ സുന്ദരി ആരെണെന്ന ചർച്ചകളും ചൂടുപിടിച്ചു. യുവതിയെ കണ്ടെത്തണമെന്ന് നിരവധിപേർ ആവശ്യപ്പെട്ടു. കമന്റുകൾ നിറഞ്ഞു. ഇതിനായി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
പിന്നാലെ ചിലർ ഇവരെ തിരിച്ചറിഞ്ഞു. യുവതി ഗെയിമറാണെന്നും പേര് പായൽ ധാരേയാണെന്നും കണ്ടെത്തി. ഇവർ ഗെയിമർ എന്നതിലുപരി. കണ്ടൻ്റ് ക്രിയേറ്ററും സ്ട്രീമറുമാണ്. യുട്യൂബിൽ മില്യൺ ആരാധകർ ഇവരെ പിന്തുടരുന്നുണ്ട്. മദ്ധ്യപ്രദേശ് സ്വദേശിയായ പായൽ അവാർഡ് നേടിയിട്ടുള്ള ഗെയിമറാണ്. 2024 ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അവർ കണ്ടിരുന്നു.രാജ്യത്തെ മുൻനിര വനിതാ ഗെയിമർമാരിൽ ഒരാളാണ് പായൽ.
— Payal Gaming (@Payal_Dhaare) March 4, 2025
Vo sab to theek hai per ye hai kon ? 🤔#INDvsAUS pic.twitter.com/ul88jyeHts
— 💗Pooja yadav (@Poojayadav206) March 4, 2025