യുവതിയുടെ എൻഗേജ്മെന്റ് മുടക്കാൻ പന്തലിലെത്തിയത് കാമുകി. യുപിയിലെ ബുലന്ദ്ഷഹറിലാണ് അസാധാരണ സംഭവം. താനും വധുവും നാലുവർഷത്തോളമായി ലിവിൻ റിലേഷനിലാണെന്നും ഇവർ അവകാശപ്പെട്ടു. കുടാതെ എനിക്ക് വന്ന വിവാഹാലോചകൾ നിരസിക്കാൻ ആവശ്യപ്പെട്ടതും വധുവാണെന്നും ഇവർ അതിഥികളോട് പറഞ്ഞു. വധുവിന്റെ കൈയിൽ പിടിച്ച് ഓടി രക്ഷപ്പെടാനും യുവതി ശ്രമിച്ചു.
ഗാന്ധി പാർക്കിലെ റൂബി ഹോട്ടലിൽ ചടങ്ങുകൾ നടക്കുമ്പോഴാണ് യുവതി പാഞ്ഞെത്തിയത്. ബിന എന്ന യുവതിയാണ് ഹോട്ടലിൽ എത്തിയത്. അലിഗഡിൽ നിന്നുള്ള യുവാവിനൊപ്പമാണ് എൻഗേജ്മെന്റ് നടന്നത്. സംഭവം വിവാദമായതോടെ പൊലീസ് ഇടപെട്ടു. 2021 മുതലാണ് ഇവർ പ്രണയത്തിലായത്.
ഒരേ കോച്ചിംഗ് ക്ലാസിലെ പരിചയമാണ് പ്രണയത്തിലെത്തിച്ചത്. മറ്റാരെയും വിവാഹം കഴിക്കില്ലെന്ന് പരസ്പരം സത്യം ചെയ്തിരുന്നു. അതേസമയം മറ്റൊരു വിവാഹം ചെയ്താൽ താൻ ആത്മഹത്യ ചെയ്യുമെന്ന് വധു ഭീഷണിപ്പെടുത്തിയിരുന്നതായും ബിന വെളിപ്പെടുത്തി. അതേസമയം വധു ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. എന്നാൽ വരന്റെ വീട്ടുകാർ വിവാഹം വേണ്ടെന്ന് വച്ചു.