ചാമ്പ്യൻസ് ട്രോഫിയിൽ ഓസ്ട്രേലിയക്കെതിരെയുള്ള സെമിയിൽ കളിച്ച ഷമിക്കെതിരെ രൂക്ഷവിമർശനവുമായി അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ ബരേൽവി. റംസാൻ മാസമായിരുന്നിട്ടും ഷമി ഉപവസിച്ചില്ലെന്നും ഇത് ഗുരുതര പാപമാണെന്നുമാണ് ഷഹാബുദ്ദീൻ പറഞ്ഞത്. ഷമിയെ കുറ്റവാളിയെന്നാണ് അദ്ദേഹം വിളിച്ചത്. സോഷ്യൽ മീഡിയയിലും താരത്തിനെതിരെ ഒരു വിഭാഗം പേർ രംഗത്തുവന്നിട്ടുണ്ട്.
മത്സരത്തിനിടെ ഷമി എനർജി ഡ്രിങ്ക്സ് കുടിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിമർശനം. “ഇസ്ലാമിന് ഉപവാസം നിർബന്ധമാണ്. പ്രായപൂർത്തിയായവർ നിർബന്ധമായും ചെയ്തിരിക്കണം. ആരെങ്കിലും മനഃപൂർവം ഉപവസിക്കാതിരുന്നാൽ അതൊരു കൊടിയ പാപമാണ്. തന്റെ മതപരമായ കടമയായിട്ടും ഷമി അത് ചെയ്തില്ല.
ഉപവസിക്കാതിരുന്നതോടെ അദ്ദേഹം വലിയൊരു കുറ്റമാണ് ചെയ്തത്. അതൊരിക്കലും ചെയ്യാൻ പാടില്ല. ശരിഅത്തിന്റെ കണ്ണിൽ അദ്ദേഹം ഒരു കുറ്റവാളിയാണ്. ഇസ്ലാമിന്റെ കടമകൾ നിർബന്ധമായും പിന്തുടരാൻ ഞാൻ അദ്ദേഹത്തെ ഉപദേശിക്കുന്നു”—അഖിലേന്ത്യ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ ബരേൽവി പറഞ്ഞു.
Bareilly, Uttar Pradesh: On Indian cricketer Mohammed Shami not observing Roza (fasting), National President of All India Muslim Jamaat, Maulana Shahabuddin Razvi Bareilvi, says, “Islam has declared fasting (Roza) as obligatory, and it is mandatory for all sane and mature men and… pic.twitter.com/KSQB5xTAf3
— IANS (@ians_india) March 6, 2025















