ടൈംഡ് ഔട്ടിലൂടെ പുറത്താകുന്ന ആദ്യ പാകിസ്താൻ താരമായി സൗദ് ഷക്കീൽ. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താൻ താരമായിരുന്ന സൗദ് ഷക്കീൽ തിളങ്ങിയിരുന്നില്ല. പിന്നാലെ ആഭ്യന്തര ക്രിക്കറ്റ് കളിക്കാനെത്തിയപ്പോഴാണ് നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കിയത്. ഇടം കൈയൻ ബാറ്റർ പാകിസ്താൻ സ്റ്റേറ്റ് ബാങ്കിന് വേണ്ടിയാണ് കളിച്ചിരുന്നത്. പാകിസ്താൻ ടെലിവിഷനെതിരെയുള്ള മത്സരത്തിലായിരുന്നു സംഭവം. താരം ഇറങ്ങേണ്ടിയിരുന്നത് അഞ്ചാം നമ്പറിലായിരുന്നു. ഒരു പന്തു പോലും നേരിടനാകാതെ ടൈംഡ് ഔട്ടിൽ പുറത്താകുന്ന ആദ്യ താരമായതോടെ സൗദ് ഷക്കീലിനെതിരെ വ്യാപക പരിഹാസമാണ് ഉയരുന്നത്.
മികച്ച തുടക്കത്തിന് ശേഷം സ്റ്റേറ്റ് ബാങ്ക് ടീമിന്റെ വിക്കറ്റുകൾ പെട്ടെന്ന് വീണു. ഇതൊന്നും അറിയാതെ ഡഗൗട്ടിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന താരം അനുവദിച്ചിരുന്ന മൂന്ന് മിനിട്ടിന് ശേഷമാണ് ക്രീസിലെത്തിയത്. എതിർ ടീം നായകനും അപ്പീൽ ചെയ്തതോടെ അമ്പയർ സൗദിനെ ടൈംഡ് ഔട്ടിലൂടെ പുറത്താക്കുകയായിരുന്നു. ഏകദിന ലോകകപ്പിൽ ശ്രീലങ്കയുടെ ഏയ്ഞ്ചലോ മാത്യൂസിനെയും ഇത്തരത്തിൽ പുറത്താക്കിയിരുന്നു. ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിലായിരുന്നു ഇത്.