കായിക താരത്തിൽ നിന്ന് രാഷ്‌ട്രീയക്കാരിയായി മാറിയ വിനേഷ് ഫോഗട്ട് അമ്മയാകുന്നു. ആദ്യ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്നതായി താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭർത്താവ് സോംവീർ രതീയും താനും ആദ്യ കുഞ്ഞിനെ കാത്തിരിക്കുകയാണെന്നാണ് അവർ വെളിപ്പെടുത്തിയത്.
ഞങ്ങളുടെ പ്രണയം ഒരു പുതിയ അദ്ധ്യായത്തിലൂടെ തുടരുകയാണ്’ ഭര്‍ത്താവുമൊത്തുള്ള ചിത്രം പങ്കുവെച്ച ഹരിയാന എം.എൽ.എ ഇങ്ങനെ കുറിച്ചു. സഹതാരങ്ങളും സുഹൃത്തുക്കളും ദമ്പതികൾക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. പാരിസ് ഒളിമ്പിക്സിൽ ഗുസ്തിയിൽ മത്സരിച്ച വിനേഷ് ഫൈനലിൽ ഇടം നേടിയിരുന്നു. എന്നാൽ ഭാരക്കൂടുതലിൽ അയോഗ്യയായി.
മെഡൽ ഒന്നും ലഭിക്കാതെയാണ് താരം പാരിസിൽ നിന്ന് മടങ്ങിയത്. അന്താരാഷ്‌ട്ര കായിക കോടതിയെ സമീപിച്ചെങ്കിലും താരത്തിന്റെ അപ്പീൽ തള്ളിയിരുന്നു. പിന്നീട് ഗുസ്തിയിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച താരം റെയിൽവെയിലെ ജോലിരാജി വച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. ഹരിയാനയിൽ നിന്ന് മത്സരിച്ച നിയമസഭയിൽ എത്തിയിരുന്നു.
View this post on Instagram
“>